Quantcast

ബി.ജെ.പിയെ അയോധ്യയിൽ തോൽപ്പിച്ചതിൽ അതിശയിക്കാനി​ല്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്

‘എൻ.ഡി.എയുടെ മണ്ണൊലിച്ച് തുടങ്ങിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്’

MediaOne Logo

Web Desk

  • Published:

    5 Jun 2024 4:20 PM GMT

ബി.ജെ.പിയെ അയോധ്യയിൽ തോൽപ്പിച്ചതിൽ അതിശയിക്കാനി​ല്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്
X

ന്യൂഡൽഹി: എൻ.ഡി.എയുടെ മണ്ണൊലിച്ച് തുടങ്ങിയെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്ന് തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി. ഇൻഡ്യാ മുന്നണി യോഗത്തിൽ പ​ങ്കെടുക്കാനായി ഡൽഹിയി​ലേക്ക് പോകുന്നതിനിടയിലാണ് അഭിഷേകിന്റെ ​പ്രതികരണം.

ബി.ജെ.പിയെ അയോധ്യയിൽ തോൽപ്പിച്ചതിൽ അതിശയിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പശ്ചിമ ബംഗാളിലെത്തിയ ബി.ജെ.പി നേതാക്കളെല്ലാം 30 ലോക്‌സഭാ സീറ്റുകൾ നൽകിയാൽ തൃണമൂൽ സർക്കാറിനെ വീഴ്ത്തുമെന്നും പറഞ്ഞു. പക്ഷെ ജനങ്ങൾ ആ 30 സീറ്റ് ഞങ്ങൾക്ക് തന്നു. ബി.ജെ.പി ഇത്തരം പ്രവചനങ്ങൾ ഇനിയും തുടരണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് 200 സീറ്റുകൾ ലഭിക്കുമെന്നായിരുന്നു അവരുടെ പ്രവചനം.എന്നാൽ തൃണമൂൽ 215 സീറ്റുകൾ നേടി.ജനങ്ങൾക്ക് ബി.ജെ.പിയുമായി ഒരു ബന്ധവും ഇല്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടി, ഇതിനെതിരെ വോട്ട് ചെയ്യാൻ അവസരം ലഭിച്ചപ്പോൾ വോട്ടർമാർ അവസരം മുതലാക്കിയെന്നും അദ്ദേഹം പറഞ്ഞു.

TAGS :

Next Story