Quantcast

ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത് യുവതി: അറസ്റ്റ്

പോലീസിനെ മുന്നിലിരുത്തി യുവതി വണ്ടിയോടിക്കുന്ന വീഡിയോയും വൈറലായിരുന്നു

MediaOne Logo

Web Desk

  • Published:

    21 Aug 2022 3:59 PM GMT

ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത് യുവതി: അറസ്റ്റ്
X

ന്യൂഡല്‍ഹി: ഗേറ്റ് തുറക്കാന്‍ വൈകിയതിന് സെക്യൂരിറ്റി ജീവനക്കാരനെ കയ്യേറ്റം ചെയ്ത യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. നോയിഡ സെക്ടര്‍ 126ലാണ് സംഭവം.

ജെയ്പീ വിഷ്ടൗണ്‍ റെസിഡന്‍ഷ്യല്‍ സൊസൈറ്റിയിലെ സെക്യൂരിറ്റി ജീവനക്കാരനെയാണ് ഭവ്യ റായ് എന്ന യുവതി കയ്യേറ്റം ചെയ്തത്. ഇതേ സൊസൈറ്റിയിലെ താമസക്കാരിയാണ് യുവതി. വണ്ടിയുമായി എത്തിയപ്പോള്‍ ഗേറ്റ് തുറക്കാന്‍ വൈകിയെന്നാരോപിച്ച് യുവതി സെക്യൂരിറ്റി ജീവനക്കാരുമായി തട്ടിക്കയറി. തര്‍ക്കം മൂത്ത് യുവതി ഇവരെ അസഭ്യം പറയുകയും ജീവനക്കാരിലൊരാളുടെ കോളറില്‍ പിടിച്ച് വലിക്കുകയുമായിരുന്നു.

യുവതി അസഭ്യം പറഞ്ഞതായും കയ്യേറ്റം ചെയ്തതായും കാട്ടി സെക്യൂരിറ്റി ജീവനക്കാരന്‍ നല്‍കിയ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. യുവതിയുടെ വണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.വണ്ടി ഇവര്‍ തന്നെയാണ് സ്‌റ്റേഷനിലെത്തിച്ചത്. പോലീസിനെ മുന്നിലിരുത്തി യുവതി വണ്ടിയോടിക്കുന്ന വീഡിയോയും വൈറലായിരുന്നു. വണ്ടി സ്വയമോടിച്ചു കൊള്ളാമെന്നറിയിച്ച് ഇവര്‍ ഡ്രൈവ് ചെയ്യുകയായിരുന്നുവെന്നാണ് ഇതിന് പോലീസ് നല്‍കുന്ന വിശദീകരണം. കോടതിയില്‍ ഹാജരാക്കിയ യുവതിയെ 14 ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.

TAGS :

Next Story