Quantcast

തണുത്തുവിറച്ച് ഉത്തരേന്ത്യ; ഓറഞ്ച് അലര്‍ട്ട്,ട്രയിനുകള്‍ വൈകിയോടുന്നു

രാജസ്ഥാനിലെ മൗണ്ട് അബുവിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് ആണ് താപനില

MediaOne Logo

Web Desk

  • Published:

    6 Jan 2023 1:28 AM GMT

തണുത്തുവിറച്ച് ഉത്തരേന്ത്യ; ഓറഞ്ച് അലര്‍ട്ട്,ട്രയിനുകള്‍ വൈകിയോടുന്നു
X

ഡല്‍ഹി: ഉത്തരേന്ത്യയിൽ അതിശൈത്യവും കനത്ത മൂടൽമഞ്ഞും തുടരുന്നു. രാജസ്ഥാനിലെ മൗണ്ട് അബുവിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് ആണ് താപനില .ഉത്തരേന്ത്യയിൽ പലയിടത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.

ഉത്തരേന്ത്യയിൽ വരും ദിവസങ്ങളിലും അതിശൈത്യവും മൂടൽ മഞ്ഞും തുടരുമെന്നാണ് കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം. രാജസ്ഥാൻ, ഡൽഹി, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം. രാജസ്ഥാനിലെ ചിറ്റാർഗഡ്, ചുരു , ഫത്തേപൂർ എന്നിവിടങ്ങളിൽ മൈനസ് താപനിലയാണ്. അൽവാർ, ധോൽപൂർ അടക്കം രാജസ്ഥാനിലെ 5 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹിയിൽ ഇന്നും ഓറഞ്ച് അലർട്ട് തുടരും. ഡല്‍ഹിയിൽ താപനില മൂന്ന് ഡിഗ്രിക്ക് താഴെ എത്തിയേക്കും. ജമ്മു കശ്മീരിൽ - 5 ഡിഗ്രി താപനില രേഖപ്പെടുത്തി. മൂടൽ മഞ്ഞ് 25 മീറ്റൽ വരെ കാഴ്ച പരിധി പലയിടത്തും കുറച്ചിട്ടുണ്ട്. ഉത്തരേന്ത്യയിൽ 25ൽ അധികം ട്രെയിനുകൾ വൈകിയാണ് ഓടുന്നത്. കാഴ്ച പരിധി വിമാന സർവീസുകളേയും ബാധിച്ചു.

TAGS :

Next Story