Quantcast

ദസറക്കിടെ രാവണന് പകരം ഇ.ഡി - സി.ബി.ഐ കോലം കത്തിച്ച് പ്രതിഷേധം

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് കോൺ​ഗ്രസ്

MediaOne Logo

Web Desk

  • Updated:

    2022-10-06 11:28:09.0

Published:

6 Oct 2022 11:19 AM GMT

ദസറക്കിടെ രാവണന് പകരം ഇ.ഡി - സി.ബി.ഐ കോലം കത്തിച്ച് പ്രതിഷേധം
X

അഹമ്മദാബാദ്: ദസറ ദിനത്തില്‍ വേറിട്ട പ്രതിഷേധവുമായി കോൺ​ഗ്രസ്. രാവണന്‍റെ കോലം കത്തിച്ച് ദസറ ആഘോഷിക്കുന്നതിനു പകരം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ എന്നിവയുടെ കോലം കത്തിച്ചാണ് കോൺ​ഗ്രസ് ജില്ലാ കമ്മിറ്റി ദസറ ആഘോഷിച്ചത്. ഗുജറാത്തിലെ ഭുജിലായിരുന്നു പ്രതിഷേധം.

കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്താനാണ് ബി.ജെ.പി സർക്കാർ ശ്രമിക്കുന്നതെന്ന് കോൺ​ഗ്രസ് ആരോപിച്ചു. മുദ്രാവാക്യം മുഴക്കിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇ.ഡി, സി.ബി.ഐ കോലം കത്തിച്ച് പ്രതിഷേധിച്ചത്.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിലക്കയറ്റം, പണപ്പെരുപ്പം, ആരോഗ്യ മേഖലയിലെ അസൌകര്യങ്ങള്‍, വിദ്യാഭ്യാസ ചെലവ്, ജിഎസ്ടി തുടങ്ങിയ പ്രശ്നങ്ങൾ ഉന്നയിച്ച് കോൺഗ്രസ് ബി.ജെ.പി സര്‍ക്കാരിനെ വിമര്‍ശിക്കുകയാണ്.

Summary- When the entire country celebrated Dussehra by burning the effigies of Ravana, to mark the victory of good over evil, the Kutch district Congress burnt the effigy of the Enforcement Directorate (ED), Central Bureau of Investigation (CBI) and inflation in Gujarat

TAGS :

Next Story