'100 ന് മുകളിലുള്ള നോട്ടുകൾ തിരികെ വിളിക്കണം'; ഹരജിയുമായി ബിജെപി നേതാവ്
ഹരജിയിൽ ഡൽഹി ഹൈക്കോടതി പ്രതികരണം തേടിയിരുന്നു
ന്യൂഡല്‍ഹി: വലിയ നോട്ടുകൾ തിരിച്ചു വിളിക്കണമെന്ന ഹരജിക്ക് പിന്നാലെയാണ് 2000 രൂപയുടെ നോട്ട് പിൻവലിക്കാനുള്ള കേന്ദ്രതീരുമാനം. 100 രൂപയുടെ നോട്ടുകൾ തിരിച്ചു വിളിക്കാൻ സർക്കാരുകൾക്ക് നിർദേശം നൽകണമെന്ന ഹരജിയിൽ ഡൽഹി ഹൈക്കോടതി പ്രതികരണം തേടിയിരുന്നു. ബിജെപി നേതാവ് കൂടിയായ അശ്വനി കുമാർ ഉപാധ്യായ സമർപ്പിച്ച ഹരജിയിൽ ഈ മാസം ആദ്യമാണ് കോടതി പ്രതികരണം തേടിയത്.
വലിയ നോട്ടുകൾ അഴിമതിക്കും കള്ളപ്പണത്തിനും ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് അശ്വനികുമാറിന്റെ ഹരജി.പതിനായിരം രൂപയ്ക്ക് മേലെയുള്ള സാധനങ്ങളോ സേവനമോ കൈപ്പറ്റുന്നത്തിനുള്ള പ്രതിഫലം ഓൺലൈൻ മുഖേനയാക്കണം. നോട്ടിന്റെ ഒഴുക്ക് വിപണിയിൽ നിയന്ത്രിക്കാനാണ് ഇത്തരം അവശ്യം മുന്നോട്ട് വച്ചതെന്നാണ് അശ്വനി ഉപാധ്യായയുടെ നിലപാട്
2000 ന്റെ നോട്ട് ചൊവ്വാഴ്ച മുതൽ ബാങ്കിൽ നിന്നും മാറ്റിയെടുക്കാം. നിലവിൽ കൈവശമുള്ള 2000 നോട്ട് സെപ്റ്റംബർ 30നകം മാറ്റിയെടുത്താൽ മതി. 2016 - ൽ ഒറ്റയടിക്ക് നോട്ടു നിരോധിച്ചുണ്ടായ ദുരന്തത്തിൽ നിന്നും പാഠം പഠിച്ചത്തോടെയാണ് ഇത്തവണ ഘട്ടംഘട്ടമായി നോട്ട് പുറം തള്ളാൻ തീരുമാനിച്ചത്.
Adjust Story Font
16