Quantcast

രാജ്യത്ത് തൂക്കുകയർ കാത്തുകിടക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന.. കാരണം കോവിഡ്

488 പേരാണ് വധശിക്ഷകാത്ത് രാജ്യത്തെ വിവിധ ജയിലുകളിൽ കഴിയുന്നത്

MediaOne Logo

Web Desk

  • Updated:

    2022-01-31 06:21:00.0

Published:

31 Jan 2022 6:19 AM GMT

രാജ്യത്ത് തൂക്കുകയർ കാത്തുകിടക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർധന.. കാരണം കോവിഡ്
X

ഇന്ത്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 488 ആയി വർധിച്ചു. 17 വർഷത്തിനിടെ ഏറ്റവും ഉയർന്ന സംഖ്യയാണ് ഇതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡൽഹിയിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിലെ ക്രിമിനൽ നിയമ പരിഷ്‌കരണ അഡ്വക്കസി ഗ്രൂപ്പായ പ്രോജക്റ്റ് 39 എയാണ് വധശിക്ഷയെക്കുറിച്ചുള്ള വാർഷിക സ്ഥിതിവിവരക്കണക്കുകളുടെ റിപ്പോർട്ട് പുറത്ത് വിട്ടത്.

2016 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ 2021 അവസാനം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം വളരെ കൂടുതലാണ്. 2021 ലേതിലെ കണക്കുകൾ നോക്കുകയാണെങ്കിൽ ഏകദേശം 21ശതമാനം വർദ്ധനവാണുണ്ടായത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ പുറത്തുവിട്ട പ്രിസൺ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് ഇന്ത്യ റിപ്പോർട്ടുമായി താരതമ്യം ചെയ്യുമ്പോൾ 2004 ലാണ് ഏറ്റവും കൂടുതൽ പേരെ വധശിക്ഷക്ക് വിധിച്ചിരുന്നത്. അന്ന് 563 പേർക്കായിരുന്നു തൂക്കുകയർ വിധിച്ചിരുന്നത്. അതിന് ശേഷം ഇത്രയും പേരെ ശിക്ഷിക്കുന്നത് കഴിഞ്ഞവർഷമാണ്.

നാഷണൽ ലോ യൂണിവേഴ്‌സിറ്റിയുടെ കണക്ക് പ്രകാരം 2004 മുതൽ ഇന്ത്യയിൽ വധശിക്ഷക്ക് വിധിക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം;

കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ

കോവിഡും വധശിക്ഷകളും തമ്മിൽ?

കോവിഡ് മഹാമാരി കാരണം അപ്പീൽ കോടതികൾ പരിമിതമായി മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ഇത് വധശിക്ഷയുമായി ബന്ധപ്പെട്ട കേസുകൾക്ക് നൽകുന്ന മുൻഗണനയെ ബാധിച്ചതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. 2020 ലും 2021ലും അപ്പീൽ കോടതികളുടെ പ്രവർത്തനം വളരെ പരിമിതമായി മാത്രമാണ് നടന്നത്. അതുകൊണ്ട് തന്നെ വധശിക്ഷ വിധിക്കപ്പെട്ട മിക്ക തടവുകാർക്കും അപ്പീലുകൾ നൽകാൻ സാധിച്ചില്ല. അതുകൊണ്ട് വർഷാവസാനം വരെ ശിക്ഷയിൽ മാറ്റമില്ലാതെ ഇവർ ജയിലിൽ കഴിയുകയാണ്.

രാജ്യത്തുടനീളമുള്ള സെഷൻസ് കോടതികൾ 2016 മുതൽ പ്രതിവർഷം ശരാശരി 125 വധശിക്ഷകൾ നൽകുന്നുണ്ട്. എന്നാൽ അത്തരം ഓരോ 42 വധശിക്ഷകളിലും, സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സുപ്രീം കോടതി ഒന്നു മാത്രമേ സ്ഥിരീകരിക്കുന്നുള്ളൂ.

2021 ൽ വിചാരണക്കോടതികൾ 144 വധശിക്ഷകൾ വിധിച്ചിരുന്നു. ഇതേ കാലയളവിൽ ഹൈക്കോടതികൾ 39 അപ്പീലിൽ മാത്രമേ തീരുമാനമെടുത്തത്.. 2020 ൽ 31 അപ്പീലുകളും ഹൈക്കോടതി തീർപ്പാക്കി. എന്നാൽ 2019 ൽ 76 അപ്പീലുകളാണ് ഹൈക്കോടതികൾ തീർപ്പാക്കിയത്. കഴിഞ്ഞ വർഷം സെപ്തംബറിൽ സുപ്രീം കോടതി വധശിക്ഷകൾക്ക് മുൻഗണന നൽകി 2020 ലെ 11 ഉം 2019ലെ 28 ഉം അപ്പീലുകൾ തീർപ്പാക്കിയപ്പോൾ 2021-ൽ ആറ് കേസുകൾ മാത്രമാണ് തീർപ്പാക്കിയത്.

വിവിധ സംസ്ഥാനങ്ങളിൽ വധശിക്ഷക്ക് വിധിച്ചവരുടെ കണക്ക്;

കടപ്പാട്: നാഷണൽ ലോ യൂണിവേഴ്‌സിറ്റി


ഹൈക്കോടതികൾ വിധിച്ച വധശിക്ഷ ഉൾപ്പടെയുള്ള 39 കേസുകളിൽ നാലെണ്ണം മാത്രമാണ് ശരിവെച്ചതെന്ന് റിപ്പോർട്ട് പറയുന്നു. 18 പേരെ ജീവപര്യന്തമായും 15 പേരെ കുറ്റവിമുക്തരാക്കി വിടുകയും ചെയ്തു. ബാക്കി രണ്ട് കേസുകൾ വിചാരണ കോടതിയിലേക്ക് തിരികെ അയച്ചു. വിചാരണ കോടതികൾ വധശിക്ഷ വിധിച്ച കേസുകളിൽ ഭൂരിഭാഗവും കേസുകളും കൊലപാതകമായിരുന്നു.അതേ സമയം ലൈംഗിക കുറ്റകൃത്യങ്ങൾക്ക് വധശിക്ഷ നൽകുന്ന പ്രവണത വർധിച്ചുവരുമെന്നും റിപ്പോർട്ട് പറയുന്നു. കൊലപാതക കേസുകളിൽ 34 പേർക്കാണ് വധശിക്ഷ വിധിച്ചതെങ്കിൽ ലൈംഗിക കുറ്റകൃത്യങ്ങളിൽ 45 പേർക്കും ശിക്ഷവിധിച്ചു.

ആറ് വർഷത്തിനിടെ ആദ്യമായി വ്യാജമദ്യ ദുരന്തത്തിൽ പ്രതികളായവർക്ക് വിചാരണക്കോടതി വധശിക്ഷ വിധിക്കുന്നതും 2021ലാണ്. 19 പേരുടെ ജീവനെടുക്കുകയും ആറ് പേരുടെ കാഴ്ച നഷ്ടപ്പെടുത്തുകയും ചെയ്ത കേസിൽ ബിഹാർ പ്രൊഹിബിഷൻ ആൻഡ് എക്‌സൈസ് ആക്ട്, 1946 പ്രകാരം ഒമ്പത് പേർക്കാണ് വധശിക്ഷയ്ക്ക് വിധിച്ചത്. സെഷൻസ് കോടതികൾ വൻതോതിൽ വധശിക്ഷ വിധിച്ചപ്പോഴും 2016 ന് ശേഷം ഒരു വധശിക്ഷ പോലും സുപ്രീം കോടതി സ്ഥിരീകരിച്ചില്ലെന്നും റിപ്പോർട്ട് പറയുന്നു.

TAGS :

Next Story