ആശുപത്രി വരാന്തയിൽ രോഗികൾക്കിടയിലൂടെ സൺഗ്ലാസിട്ട് സ്കൂട്ടറോടിച്ച് നഴ്സ്; വൈറലായി വിഡിയോ
യു.പി പിലിഭിത്തിലെ ജില്ല ആശുപത്രിയിലാണ് സംഭവം.
ലഖ്നൗ: തിരക്കേറിയ ആശുപത്രി വരാന്തയിലൂടെ സ്കൂട്ടറോടിക്കുന്ന നഴ്സിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്. യു.പി പിലിഭിത്തിലെ ജില്ല ആശുപത്രിയിലാണ് സംഭവം. ആശുപത്രി വരാന്തയിൽ രോഗികൾ തിങ്ങിനിറഞ്ഞിരിക്കുന്നത് വിഡിയോയിൽ കാണാം. ഇവർക്കിടയിലൂടെയാണ് യൂണിഫോമും സൺഗ്ലാസും ധരിച്ച് നഴ്സ് സ്കൂട്ടർ ഓടിച്ച് പോകുന്നത്. ഈ വീഡിയോയ്ക്ക് താഴെ വ്യാപക വിമർശനമാണ് ഉയർന്നു വരുന്നത്. വീഡിയോ ഏറെ വിവാദമായതോടെ വിഷയത്തിൽ ചീഫ് മെഡിക്കൽ ഓഫീസർ (സിഎംഒ) അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.
Next Story
Adjust Story Font
16