Quantcast

കർണാടകയിൽ ബി.ജെ.പി എം.എൽ.എ രാജിവെച്ചു, കോൺഗ്രസിൽ ചേരും

മേയ് പത്തിന് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി

MediaOne Logo

Web Desk

  • Published:

    31 March 2023 3:33 PM GMT

BJP MLA from Kuldigi, Karnataka, NY Gopalakrishna has resigned
X

NY Gopalakrishna

ബംഗളൂരു: കർണാടകയിലെ കുൽദിഗിയിൽനിന്നുള്ള ബിജെപി എംഎൽഎ എൻ.വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവെച്ചു. മേയ് പത്തിന് കർണാടക സംസ്ഥാന തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് രാജി. വെള്ളിയാഴ്ചയാണ് സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡേ കാഗേരിയെ കണ്ട് ഇദ്ദേഹം രാജി സമർപ്പിച്ചത്. ഗോപാലകൃഷ്ണ കോൺഗ്രസിൽ ചേരുമെന്നാണ് വിവരം. കോൺഗ്രസ് നേതാക്കളായ ഡി.കെ ശിവകുമാറിനെയും സിദ്ധരാമയ്യയെയും ഇദ്ദേഹം കണ്ടതായും ചർച്ച നടത്തിയതായും റിപ്പോർട്ടുണ്ട്.

നേരത്തെ കോൺഗ്രസ് അംഗമായിരുന്ന ഗോപാലകൃഷ്ണ 1997, 1999, 2004, 2008 എന്നീ കാലയളവിൽ ചിത്രദുർഗ ജില്ലയിലെ മൊളകാൽമുരുവിൽ നിന്നുള്ള എംഎൽഎയായിരുന്നു. 2018ൽ സ്ഥാനാർത്ഥി പട്ടികയിൽ ഇടംലഭിക്കാത്തതിനെ തുടർന്ന് തെരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് ബിജെപിയിൽ ചേരുകയായിരുന്നു. തുടർന്ന് മൊളകാൽമുരുവിന് പകരം അദ്ദേഹത്തിന് വിജയനഗര ജില്ലയിലെ കുൽദിഗി മണ്ഡലം ലഭിച്ചു. മുതിർന്ന നേതാവായ ശ്രീരാമുലുവാണ് മൊളകാൽമുരുവിൽ മത്സരിച്ചത്.

BJP MLA from Kuldigi, Karnataka NY Gopalakrishna has resigned

TAGS :

Next Story