"ന്യൂയോർക്ക് ടൈംസിന്റെ മുഖചിത്രമായി മോദി " വ്യാജചിത്രം പങ്കുവെച്ച് മുൻ ഗുജറാത്ത് മന്ത്രിയും
ലോകത്തിന്റെ അവസാനത്തെയും മികച്ചതുമായ പ്രതീക്ഷയാണ് മോദിയെന്ന് പത്രം വിശേഷിപ്പിക്കുന്നതായിട്ടാണ് വ്യാജചിത്രം.
ന്യൂയോർക്ക് ടൈംസ് ദിനപത്രത്തിന്റെ മുഖചിത്രമായി പ്രധനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വരുന്ന വ്യാജചിത്രം പങ്കുവെച്ച് മുൻ ഗുജറാത്ത് മന്ത്രിയും.ഇന്നലെ ഇറങ്ങിയ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ മുഖചിത്രത്തിൽ മോദിയുടെ ചിത്രമാണെന്ന വാദവുമായാണ് മുൻ ഗുജറാത്ത് തൊഴിൽവകുപ്പ് മന്ത്രി ഗിരീഷ് പാർമാർ വ്യാജചിത്രം ട്വീറ്റ് ചെയ്തത്.
ലോകത്തിന്റെ അവസാനത്തെയും മികച്ചതുമായ പ്രതീക്ഷയാണ് മോദിയെന്ന് പത്രം വിശേഷിപ്പിക്കുന്നതായിട്ടാണ് വ്യാജചിത്രം. ലോകത്തിലെ ഏറ്റവും സ്നേഹിക്കപ്പെടുന്നതും ശക്തനുമായ നേതാവ് നമ്മെ അനുഗ്രഹിക്കാൻ എത്തിയിരിക്കുന്നു എന്നും തലക്കെട്ടിൽ പറയുന്നു. ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രമുഖരുൾപ്പെടെ പലരും പങ്കുവെച്ചു.
എന്നാൽ, ചിത്രം വ്യാജമാണെന്ന് ഫാക്റ്റ് ചെക്കിങ് മാധ്യമങ്ങൾ പുറത്ത് കൊണ്ടുവരികയായിരുന്നു. ഇന്നലെ ഇറങ്ങിയ ന്യൂയോർക്ക് ടൈംസ് പത്രത്തിന്റെ യഥാർത്ഥ ആദ്യ പേജിന്റെ യഥാർത്ഥ ചിത്രവും അവർ പങ്കുവെച്ചു. ഫോട്ടോഷോപ്പിൽ വ്യാജമായി നിർമ്മിച്ച മുഖചിത്രത്തിലെ പാളിച്ചകളും ഇവർ തുറന്നുകാട്ടി. ചിത്രത്തിൽ തീയതി എഴുതിയിരിക്കുന്നതിന്റെ സ്പെല്ലിങ് തെറ്റാണെന്നും പത്രത്തിന്റെ യഥാർത്ഥ ഫോണ്ടല്ല വ്യാജചിത്രത്തിലുള്ളതെന്നും ഇവർ കണ്ടത്തി. ന്യൂയോർക് ടൈംസ് ഇന്നലെ അത്തരമൊരു വാർത്തയേ നല്കിയിരുന്നില്ലന്നും ഫാക്റ്റ് ചെക്കിങ് മാധ്യമങ്ങൾ പറയുന്നു.
Adjust Story Font
16