Quantcast

പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്റ്റർ; കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ പൊലീസ്

100 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-03-23 01:35:30.0

Published:

23 March 2023 1:02 AM GMT

Objectionable posters against PM Modi,Objectionable posters against PM Modi: 100 FIRs,പ്രധാനമന്ത്രിയെ വിമർശിച്ച് പോസ്റ്റർ; കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ പൊലീസ്
X

ന്യൂഡൽഹി: ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പോസ്റ്റർ പതിച്ച കേസിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്യാൻ പൊലീസ്. 100 പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു. ബാക്കിയുള്ളവരെ കൂടി ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു. മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ എന്ന് എഴുതിയ പോസ്റ്ററുകളാണ് വ്യാപകമായി പതിച്ചത്. പതിച്ച പോസ്റ്ററുകൾ നീക്കം ചെയ്തു.സംഭവത്തില്‍ ആറുപേരെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു.

ആംആദ്മി പാർട്ടിയുടെ ദേശീയ ആസ്ഥാനത്ത് നിന്ന് രണ്ടായിരം പോസ്റ്ററുകളുമായി വാൻ പിടിച്ചെടുത്തിരുന്നു. ഇതിന്റെ ഡ്രൈവറെ പൊലീസ് ചോദ്യംചെയ്യുകയാണ്. പോസ്റ്റർ പതിച്ചത് എഎപി ആണെന്ന ബി.ജെ.പി ആരോപണം എ.എ.പി നിഷേധിച്ചു.

പോസ്റ്ററിൽ പറഞ്ഞിരിക്കുന്ന കാര്യത്തിൽ എന്താണ് തെറ്റെന്നും മോദി പുറത്താക്കപ്പെടേണ്ടയാൾ തന്നെയാണെന്നുമാണ് പോസ്റ്റർ വിവാദത്തിൽ ആംആദ്മി പാർട്ടിയുടെ പ്രതികരണം.





TAGS :

Next Story