പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് 22,000 കോടി ഗ്രാന്റ് പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
റെയിൽവേ ജീവനക്കാർക്കുള്ള ബോണസിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി 1,832 കോടി രൂപ അനുവദിച്ചു.
ന്യൂഡൽഹി: രാജ്യത്തെ പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് കേന്ദ്രസർക്കാർ 22,000 കോടി രൂപയുടെ ഗ്രാന്റ് അനുവദിച്ചു. ഉത്പാദന ചെലവിനെക്കാൾ കുറഞ്ഞ വിലക്ക് എൽപിജി സിലിണ്ടർ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം നികത്താനാണ് ഗ്രാന്റ് അനുവദിച്ചത്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC), ഭാരത് പെട്രോളിയം (BPCL), ഹിന്ദുസ്ഥാൻ പെട്രോളിയം (HP) എന്നീ മൂന്ന് കമ്പനികൾക്ക് ഒറ്റത്തവണ ഗ്രാന്റായാണ് തുക അനുവദിക്കുക എന്ന് കേന്ദ്ര മന്ത്രി അനുരാഗ് ഠാക്കൂർ അറിയിച്ചു.
ജൂൺ 2020 മുതൽ ജൂൺ 2022 വരെയുള്ള കാലയളവിൽ അന്താരാഷ്ട്ര തലത്തിൽ ലിക്വിഫൈഡ് പെട്രോളിയം ഗ്യാസിന് 300 ശതമാനം വിലക്കയറ്റം നേരിട്ടിരുന്നു. എന്നാൽ അതിന്റെ 72 ശതമാനം ബാധ്യത മാത്രമാണ് ഉപഭോക്താക്കളിലേക്ക് എത്തിച്ചതെന്നാണ് സർക്കാർ വിശദീകരണം. ഇതിലൂടെ എണ്ണ കമ്പനികൾക്കുണ്ടായ ബാധ്യത നികത്താനാണ് പണം അനുവദിക്കുന്നത്.
റെയിൽവേ ജീവനക്കാർക്കുള്ള ബോണസിനും കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതിനായി 1,832 കോടി രൂപ അനുവദിച്ചു. 11.27 ലക്ഷം പേർക്കാണ് ബോണസ് നൽകുക. 78 ദിവസത്തെ ശമ്പളമാണ് ബോണസായി ലഭിക്കുക.
Adjust Story Font
16