Quantcast

പി.ടി ഉഷക്കെതിരെ ഒളിമ്പിക് അസോസിയേഷനിൽ പടയൊരുക്കം; അധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കാൻ അവിശ്വാസ പ്രമേയം

25ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യും. 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും പി.ടി ഉഷയ്ക്കെതിരെ രംഗത്ത് വന്നു.

MediaOne Logo

Web Desk

  • Updated:

    10 Oct 2024 5:25 AM

Published:

10 Oct 2024 4:41 AM

pt usha
X

ന്യൂഡല്‍ഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ(ഐഒഎ) പ്രസിഡൻ്റ് സ്ഥാനത്ത് നിന്നും പി.ടി ഉഷയെ പുറത്താക്കാൻ അവിശ്വാസപ്രമേയ നീക്കം. 25ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തിൽ അവിശ്വാസ പ്രമേയം ചർച്ച ചെയ്യും.

15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ 12 പേരും പി.ടി ഉഷയ്ക്കെതിരെ രംഗത്ത് വന്നു. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതും ചർച്ച ചെയ്യും. പ്രസിഡന്റ് സ്ഥാനത്ത് എത്തിയതിന് കേവലം രണ്ട് വർഷത്തിനുള്ളിലാണ് ഉഷയ്ക്കെതിരായ നീക്കം.

ഉഷയുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചകളുണ്ടായിട്ടുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. പാരീസ് ഒളിമ്പിക്‌‍സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയൻസുമായുള്ള കരാറില്‍ സിഎജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയർത്തിയിരുന്നു. റിലയൻസിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിഎജിയുടെ ആരോപണം. എന്നാല്‍, ഈ ആരോപണങ്ങളെല്ലാം ഉഷ നിരസിച്ചിരുന്നു.

Watch Video Report


TAGS :

Next Story