അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താല കുറ്റക്കാരനെന്ന് കോടതി
2010 മാർച്ച് 26നാണ് ചൗത്താലക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 1993-2006 കാലയളവിൽ ചൗത്താല 6.09 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്.
ന്യൂഡൽഹി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗത്താല കുറ്റക്കാരനെന്ന് ഡൽഹി റോസ് അവന്യൂ കോടതി. ശിക്ഷ തീരുമാനിക്കുന്നത് സംബന്ധിച്ച് മെയ് 26ന് വാദം കേൾക്കുമെന്നും പ്രത്യേക കോടതി ജഡ്ജി വികാസ് ധൾ പറഞ്ഞു.
2010 മാർച്ച് 26നാണ് ചൗത്താലക്കെതിരെ സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 1993-2006 കാലയളവിൽ ചൗത്താല 6.09 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കേസ്. ഹരിയാനയിലെ കോൺഗ്രസ് നേതാവായ ഷംഷേർ സിങ്ങിന്റെ പരാതിയിലാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.
ഇന്ത്യൻ നാഷണൽ ലോക്ദൾ നേതാവായ ഓം പ്രകാശ് ചൗത്താല ഇന്ത്യയുടെ ആറാമത്തെ ഉപപ്രധാനമന്ത്രിയായിരുന്ന ദേവിലാലിന്റെ മകനാണ്. 1999-2000 കാലയളവിൽ 3,206 ജൂനിയർ ബേസിക് അധ്യാപകരെ നിയമിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട് ചൗത്താല അടക്കം 53 പേർക്കെതിരെ 2008ൽ രജിസ്റ്റർ ചെയ്ത കേസിൽ ഡൽഹിയിലെ ഒരു കോടതി 10 വർഷം ശിക്ഷ വിധിച്ചിരുന്നു. 2013ലാണ് ഓംപ്രകാശ് ചൗത്താലയേയും മകൻ അജയ് സിങ്ങിനെയും കോടതി ശിക്ഷിച്ചത്. ഈ ശിക്ഷ പൂർത്തിയാക്കി 2021 ജൂലൈ രണ്ടിനാണ് ചൗത്താല ജയിൽമോചിതനായത്.
Adjust Story Font
16