കോവിഡ്; രാജ്യത്ത് 33,750 പുതിയ രോഗികൾ, ഒമിക്രോൺ കേസുകൾ 1700ആയി
639 ഒമിക്രോൺ ബാധിതർ രോഗമുക്തരായി.
രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,750 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 123 മരണവും റിപ്പോർട്ട് ചെയ്തു. 10,846 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. 3,49,22,882 കോവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചത്. 4,81,893 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 1,45,582 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.
ആകെ ഒമിക്രോൺ കേസുകൾ 1700 ആയി വർധിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ ഇതുവരെ 510 കേസുകളും ഡൽഹിയിൽ 351 കേസുകളും സ്ഥിരീകരിച്ചു. 639 ഒമിക്രോണ്‍ ബാധിതര്‍ രോഗമുക്തരായി.
കേരളത്തില്‍ ആകെ 152 പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം 45 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും വരുന്ന കൂടുതൽ പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചതിനാൽ ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമായി പാലിക്കണമെന്നും മന്ത്രി ആഹ്വാനം ചെയ്തു.
Adjust Story Font
16