രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 100 കടന്നു; അനാവശ്യ യാത്രകളും ആഘോഷങ്ങളും ഒഴിവാക്കണമെന്ന് കേന്ദ്രം
11 സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു
രാജ്യത്ത് കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ബാധിച്ചവരുടെ എണ്ണം 100 കടന്നു. ഇതുവരെ 101 പേർക്ക് രോഗം ബാധിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു. 11 സംസ്ഥാനങ്ങളിൽ നിന്നാണ് ഇത്രയും കേസുകളെന്ന് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ മാധ്യമങ്ങളോട് പറഞ്ഞു.
അനാവശ്യമായ യാത്രകൾ ഒഴിവാക്കേണ്ട സമയമാണ്. കൂട്ടംകൂടുന്നതും പരമാവധി ഒഴിവാക്കണം. ചെറിയ തോതിൽ ആഘോഷങ്ങൾ നടത്താൻ ശ്രദ്ധിക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ 20 ദിവസമായി പ്രതിദിനം ശരാശരി പതിനായിരത്തിൽ താഴെ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. പോസിറ്റിവിറ്റി നിരക്ക് 0.65 ശതമാനമാണ്.
Next Story
Adjust Story Font
16