ഒമിക്രോണ്‍ ആശങ്കയൊഴിയാതെ രാജ്യം; യു.പിയിലും മധ്യപ്രദേശിലും രാത്രി കര്‍ഫ്യൂ
തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തും.
രാജ്യത്ത് ഇതുവരെ 358 പേർക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. കണ്ടൈൻമെന്‍റ് സോണുകൾ കേന്ദ്രീകരിച്ച് നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രത്തിന്‍റെ പുതിയ നിർദേശം. തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തും.
കോവിഡിന്‍റെ ഒമിക്രോണ്‍ വകഭേദം രാജ്യത്ത് അതിവേഗത്തിലാണ് പടരുന്നത്. ഇതുവരെ രോഗം സ്ഥിരീകരിച്ച 358 പേരില്‍ 88 രോഗികളും മഹാരാഷ്ട്രയിലാണ്.കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കണ്ടൈൻമെന്‍റ് നടപടികൾ ഊർജിതമാക്കാനാണ് കേന്ദ്രത്തിന്‍റെ നിർദേശം. മധ്യപ്രദേശിന് പുറമെ ഉത്തർപ്രദേശിലും രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. രാത്രി 11 മണി മുതൽ പുലർച്ചെ 5 മണിവരെയാണ് കർഫ്യൂ.
മഹാരാഷ്ട്രയില്‍ ഇന്ന് കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചേക്കും. അടുത്തവർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ ഒമിക്രോണ്‍ സാഹചര്യം തെരഞ്ഞെടുപ്പ് കമ്മീഷൻ വിലയിരുത്തും. തിങ്കളാഴ്ച കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടിക്കാഴ്ച നടത്തും. ഒമിക്രോണ്‍ സാഹചര്യത്തിൽ യു.പിയിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ കഴിയുമോ എന്ന് അലഹബാദ് ഹൈക്കോടതി ഇന്നലെ കേന്ദ്രത്തോടും തെരഞ്ഞെടുപ്പ് കമ്മീഷനോടും ചോദ്യം ഉന്നയിച്ചിരുന്നു.
Adjust Story Font
16