Quantcast

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കൂടുന്നു; കർശന നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ

കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യമന്ത്രാലയം

MediaOne Logo

Web Desk

  • Published:

    8 Jan 2022 12:54 AM GMT

രാജ്യത്ത് കോവിഡ് കേസുകൾ കുത്തനെ കൂടുന്നു; കർശന നിയന്ത്രണങ്ങളുമായി സംസ്ഥാനങ്ങൾ
X

രാജ്യത്ത് കോവിഡ്,ഒമിക്രോൺ ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. പ്രതിദിന കേസുകൾ ഇന്നും ഒരു ലക്ഷം കടക്കും. ഡൽഹിയിൽ ഇന്ന് വാരാന്ത്യ കർഫ്യൂ നിലവിൽ വരും. രാജ്യത്ത് ബൂസ്റ്റർ ഡോസിന് അർഹരായവരുടെ പട്ടിക കേന്ദ്രം ഇന്ന് പ്രസിദ്ധീകരിക്കും.

കോവിഡ് കേസുകൾ കൂടുന്ന പശ്ചാത്തലത്തിൽ അതീവ ജാഗ്രതയിലാണ് ആരോഗ്യമന്ത്രാലയം. സംസ്ഥാനങ്ങളിലെ ചികിത്സാ സൗകര്യവും, ഓക്സിജൻ ലഭ്യതയും ആരോഗ്യ സെക്രട്ടറി വിലയിരുത്തി. അടിയന്തര സാഹചര്യം നേരിടാൻ സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. രാജ്യത്ത് ഇന്നും പ്രതിദിന കോവിഡ് കേസുകൾ ഒരു ലക്ഷം കടക്കും. മഹാരാഷ്ട്രയിൽ പ്രതിദിന രോഗബാധിതരുടെ എണ്ണം നാൽപ്പതിനായിരം കടന്നു. ഡൽഹിയിലും ബംഗാളിലും സമാനമായ സ്ഥിതിയാണുള്ളത്. രോഗവ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ഡൽഹി സർക്കാർ ഏർപ്പെടുത്തിയ വാരാന്ത്യ കർഫ്യൂ ഇന്ന് തുടങ്ങും.

ജമ്മുകശ്മീരിലും കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ഒഡിഷയിലെ പുരി ജഗന്നാഥ ക്ഷേത്രത്തിലേക്കുള്ള തീർഥാടനം താൽക്കാലികമായി നിർത്തിവെച്ചു. അതേസമയം രാജ്യത്ത് ബൂസ്റ്റർ ഡോസിന് അർഹരായവരുടെ പട്ടിക കേന്ദ്രം ഇന്ന് പുറത്തിറക്കും. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച മുൻഗണനാ വിഭാഗത്തിലുള്ളവർക്ക് രജിസ്ട്രേഷൻ കൂടാതെ വാക്സിൻ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിനെടുക്കാം. ഓൺലൈൻ ബുക്കിങ് സംവിധാനവും ഇന്ന് നിലവിൽ വരും. തിങ്കളാഴ്ച മുതലാണ് ബൂസ്റ്റർ ഡോസ് നൽകുക.



TAGS :

Next Story