ഒമിക്രോൺ: കേന്ദ്ര കോവിഡ് അവലോകനയോഗം ഇന്ന്
ബൂസ്റ്റർ ഡോസുകളുടെ കാര്യത്തിലുള്ള ആലോചനകൾ നടക്കും
ഒമിക്രോൺ പശ്ചാത്തലത്തിൽ രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് കോവിഡ് അവലോകനയോഗം ചേരും. ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യ സെക്രട്ടറിയും നീതി ആയോഗിലെ അംഗങ്ങളും യോഗത്തിൽ പങ്കെടുക്കും. ബൂസ്റ്റർ ഡോസുകളുടെ കാര്യത്തിലുള്ള ആലോചനകൾ നടക്കും. സംസ്ഥാനങ്ങളിലെ സാഹചര്യം പ്രധാനമായും വിലയിരുത്തും.
അതിനിടെ മഹാരാഷ്ട്രയിൽ ഏഴു പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 17 ആയിട്ടുണ്ട്. മൂന്ന് കേസുകൾ മുംബൈയിലും നാലെണ്ണം പിംപ്രി ചിംച്വാദ് മുനിസിപ്പൽ കോർപ്പറേഷനിലുമാണ് സ്ഥിരീകരിച്ചത്. രോഗികളുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് അറിയിച്ചു. രാജ്യത്ത് ആദ്യമായി കർണാടകയിലാണ് ഒമിക്രോൺ കണ്ടെത്തിയത്. ഒരു വിദേശിക്കും സ്വദേശിക്കുമായിരുന്നു രോഗബാധ കണ്ടെത്തിയത്. പിന്നീട് ഗുജറാത്തിൽ ഒരാൾക്കും അസുഖം കണ്ടെത്തി.
Kovid review meeting will be convened today under the chairmanship of the Cabinet Secretary to assess the Kovid situation in the country in the context of Omikron.
Adjust Story Font
16