സർക്കാരിനെ ചോദ്യം ചെയ്യുന്നവരെല്ലാം ആക്രമിക്കപ്പെടുന്നു; പ്രധാനമന്ത്രി രാജ്യത്തെ അപമാനിക്കുന്നുവെന്ന് രാഹുല്‍
സർക്കാരിനെ എതിർക്കുന്നത് ബിബിസി അവസാനിപ്പിച്ചാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കും.
രാഹുല്‍ ഗാന്ധി
ലണ്ടന്‍: രാജ്യത്തെ അപമാനിക്കുന്നത് താനല്ല പ്രധാനമന്ത്രിയാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കഴിഞ്ഞ കാലങ്ങളിൽ ഇന്ത്യയിൽ വികസനം ഉണ്ടായില്ലെന്നും അഴിമതിയായിരുന്നു എന്നും വിദേശ മണ്ണിൽ പറഞ്ഞത് പ്രധാനമന്ത്രിയാണ്. സർക്കാരിനെ ചോദ്യം ചെയ്യുന്നവരെല്ലാം ആക്രമിക്കപ്പെടുകയാണ്. അതു തന്നെയാണ് ബിബിസിയുടെ കാര്യത്തിൽ ഉണ്ടായത്. സർക്കാരിനെ എതിർക്കുന്നത് ബിബിസി അവസാനിപ്പിച്ചാൽ എല്ലാ പ്രശ്നങ്ങളും അവസാനിക്കും.
ഇന്ത്യൻ ഭൂമി കയ്യേറിയിട്ടില്ലെന്ന് ആവർത്തിക്കുന്ന വിദേശകാര്യമന്ത്രിക്ക് ചൈനയുടെ ഭീഷണി മനസിലാകുന്നില്ലെന്നും രാഹുൽ പറഞ്ഞു. ലണ്ടനിൽ നടന്ന ഇന്ത്യൻ ജേണലിസ്റ്റ് അസോസിയേഷന്റെ പരിപാടിയിലാണ് ബിജെപി ആരോപണങ്ങൾക്ക് രാഹുൽ മറുപടി നൽകിയത്. "ഒരു ദശാബ്ദം നഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി പറഞ്ഞത് ഞാൻ ഓർക്കുന്നു. ഇന്ത്യയിൽ പരിധിയില്ലാത്ത അഴിമതിയുണ്ട്. അദ്ദേഹം ഇത് വിദേശത്ത് പറഞ്ഞത് ഞാൻ ഓർക്കുന്നു... ഞാൻ ഒരിക്കലും എന്റെ രാജ്യത്തെ അപകീർത്തിപ്പെടുത്തിയിട്ടില്ല. എനിക്ക് അതിൽ താൽപര്യമില്ല. ഞാനത് ഒരിക്കലും ചെയ്യില്ല. ഞാന്‍ പറഞ്ഞത് ബി.ജെ.പി വളച്ചൊടിച്ചു.'' രാഹുല്‍ പറഞ്ഞു.
പക്ഷേ, വിദേശത്ത് പോകുമ്പോൾ ഇന്ത്യയെ അപകീർത്തിപ്പെടുത്തുന്നയാൾ ഇന്ത്യയുടെ പ്രധാനമന്ത്രിയാണെന്നതാണ് വസ്തുത.സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ ഒന്നും ചെയ്തിട്ടില്ലെന്ന് നമ്മുടെ പൂര്‍വികരെ അപമാനിക്കുന്ന തരത്തിൽ പറഞ്ഞ അദ്ദേഹത്തിന്‍റെ പ്രസംഗം നിങ്ങൾ കേട്ടിട്ടില്ലേ? രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
Adjust Story Font
16