'ഓപ്പറേഷൻ അജയ്' രണ്ടാം ദിനത്തിൽ 235 ഇന്ത്യക്കാർ രാജ്യത്ത് തിരിച്ചെത്തി
തിരിച്ചെത്തിയവരിൽ 33 മലയാളികളുണ്ട്
ഡൽഹി: ഓപ്പറേഷൻ അജയ് രണ്ടാം ദിനത്തിൽ 235 ഇന്ത്യക്കാർ രാജ്യത്ത് തിരിച്ചെത്തി. 33 മലയാളികളാണ് സംഘത്തിലുണ്ടായിരുന്നത്. ഡൽഹി വിമാനത്താവളത്തിൽ കേന്ദ്ര വിദേശകാര്യ സഹമന്ത്രി രഞ്ജൻ കുമാർ സിംഗ് സംഘത്തെ സ്വീകരിച്ചു.
മലയാളികളെ സ്വീകരിക്കാൻ കേരളാ ഹൗസിൽ നിന്നുള്ള ഉദ്യേഗസ്ഥരും എത്തിയിരുന്നു. മലയാളികളെ അടുത്ത വിമാനത്തിൽ കൊച്ചിയിലേക്കയക്കുമെന്ന് കേരള ഹൗസ് അധികൃതർ അറിയിച്ചു. കേരളത്തിന് പുറമെ മറ്റ് സംസ്ഥാനങ്ങളുടെ പ്രതിനിധികളും ഇസ്രായേലിൽ നിന്നും മടങ്ങി എത്തിയവരെ കൂട്ടിക്കൊണ്ട് പോകാൻ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയിരുന്നു.
Next Story
Adjust Story Font
16