ലുധിയാന സ്ഫോടനം; ഒരാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു
സ്ഫോടനം നടന്ന സ്ഥലം എൻ.എസ്.ജി ഉദ്യോഗസ്ഥർ സന്ദർശിച്ചു
ലുധിയാന കോടതിയിലെ സ്ഫോടനത്തിൽ ഒരാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ്. സ്ഫോടനം നടന്ന സ്ഥലം എൻ.എസ്.ജി ഉദ്യോഗസ്ഥർ സന്ദർശിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദേശത്തെ തുടർന്നാണ് സന്ദർശനം. എൻ.എസ്.ജിയും സംഭവം അന്വേഷിക്കുന്നുണ്ട്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ലുധിയാനയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടുത്ത മാസം 13 വരെ നിരോധനാജ്ഞ നിലനിൽക്കും. സംഭവത്തിൽ എൻ. ഐ.എയും അന്വേഷണം നടത്തുന്നുണ്ട്.
ഇന്നലെ ഉച്ചക്ക് പന്ത്രണ്ട് മണിയോടെ ജില്ലാ കോടതി കെട്ടിടത്തിന്‍റെ മൂന്നാം നിലയിലെ ശുചിമുറിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തിൽ ശുചിമുറി പൂർണമായി തകർന്നു. സ്‌ഫോടനത്തിന് പിന്നാലെ പൊലീസ് പ്രദേശത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തു. മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി, ഉപമുഖ്യമന്ത്രി എസ്.എസ് രൺധാവാ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. സത്യം പുറത്തു കൊണ്ടുവരുമെന്നും തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പഞ്ചാബിന്‍റെ സമാധാനം തകർക്കാൻ ചിലർ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി ആരോപിച്ചു. സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ നഗരത്തിൽ 144 പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 13 വരെയാണ് നിയന്ത്രണം.
Adjust Story Font
16