ഒരു രാജ്യം ഒരു രജിസ്ട്രേഷൻ; ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കും
ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും
ഒരു രാജ്യം ഒരു രജിസ്ട്രേഷൻ പദ്ധതി കൊണ്ടുവരുമെന്ന് കേന്ദ്ര ബജറ്റ് അവതരിപ്പിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. ഭൂമി രജിസ്ട്രേഷന്‍ ഏകീകരിക്കുകയാണ് ലക്ഷ്യം. പ്രത്യേക സാമ്പത്തിക മേഖല (സെസ്) നിയമത്തില്‍ സംസ്ഥാനങ്ങളെ കൂടി പങ്കാളികളാക്കാന്‍ കഴിയുന്നവിധം പുതിയ നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
ബില്ലുകൾ കൈമാറുന്നതിന് ഇ-ബിൽ സംവിധാനം കൊണ്ടുവരും. ഓണ്‍ലൈനായി ബില്ലുകൾക്ക് അപേക്ഷിക്കാം. എല്ലാ മന്ത്രാലയങ്ങളിലും ഇ-ബിൽ സംവിധാനം നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.
1.5 ലക്ഷം പോസ്റ്റോഫീസുകളിൽ കോർ ബാങ്കിങ് പദ്ധതി നടപ്പാക്കും. ഇ പാസ്പോർട്ട് വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കും.
80 ലക്ഷം വീടുകൾ നിർമിച്ച് നൽകും. പിഎം ആവാസ് യോജന പദ്ധതി വഴിയാണ് വീടുകള്‍ നിര്‍മിച്ചു നല്‍കുക. ഇതിനായി 48000 കോടി രൂപ നൽകുമെന്നും ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു.
SEZ (Special Economic Zones) Act will be replaced with new legislation...for the development of enterprise and hubs... It will cover the existing industrial enclaves and enhance the competitiveness of exports: FM Nirmala Sitharaman #Budget2022 pic.twitter.com/CVJNQ28PpX
— ANI (@ANI) February 1, 2022
Adjust Story Font
16