Quantcast

പ്രതിപക്ഷ എതിർപ്പിനിടെ ഒറ്റത്തെരഞ്ഞെടുപ്പ് ബില്‍ ജെപിസിക്ക് അയക്കുന്നതിനുള്ള പ്രമേയം ഇന്ന് ലോക്‌സഭയിൽ

കേന്ദ്ര നിയമമന്ത്രി അർജുൻ മെഹ്‍വാളാണ് പ്രമേയം അവതരിപ്പിക്കുക

MediaOne Logo

Web Desk

  • Updated:

    2024-12-19 02:22:19.0

Published:

19 Dec 2024 1:01 AM GMT

lok sabha
X

ഡല്‍ഹി: ഒറ്റതെരഞ്ഞെടുപ്പ് ബില്ലുകൾ സംയുക്ത പാർലമെന്‍ററി സമിതിക്ക് അയക്കുന്നതിനുള്ള പ്രമേയം ലോക്‌സഭയിൽ ഇന്ന് അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അർജുൻ മെഹ്‍വാളാണ് പ്രമേയം അവതരിപ്പിക്കുക. പ്രിയങ്ക ഗാന്ധി ഉൾപ്പെടെ 21 പേരെയാണ് ലോക്സഭയിൽ നിന്ന് ജെപിസിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അംബേദ്കർ പരാമർശത്തിൽ അമിത് ഷാക്കെതിരെ കോൺഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കും.

ബിജെപി എംപി പി.പി. ചൗധരി അധ്യക്ഷനായ ജെപിസിയാണ് നിലവിൽ വരിക. ലോക്‌സഭയിലെ 21 അംഗങ്ങളിൽ പ്രിയങ്കാ ഗാന്ധി, മനീഷ് തിവാരി, സുഖ്‌ദേവ് ഭഗത് എന്നീ കോൺഗ്രസ് എംപിമാരുണ്ട്. അനുരാഗ് സിംഗ് താക്കൂർ, സി.എം. രമേശ്, ബാൻസുരി സ്വരാജ്, പർഷോത്തം രുപാല, ഭർതൃഹരി മെഹ്‌താബ്, സംബിത് പാത്ര, വി.ഡി.റാം, അനിൽ ബലൂനി, വി.ഡി.ശർമ്മ എന്നീ ബിജെപി അംഗങ്ങളെയും ഉൾപ്പെടുത്തി. രാജ്യസഭയിൽ നിന്നുള്ള 10 അംഗങ്ങളെ പ്രഖ്യാപിച്ചിട്ടില്ല.

ടിഎംസി,എസ്പി,എൻസിപി,ഡിഎംകെ,ശിവസേന,ടിഡിപി,ആര്‍എല്‍ഡി,ജനസേന അംഗങ്ങൾ സംയുക്ത പാർലമെമെൻ്ററി സമിതി അംഗങ്ങളാകും. ഭരണഘടന ശിൽപി ഡോ. ബി.ആർ അംബേദ്ക്കറെ ആഭ്യന്തരമന്ത്രി അമിത്ഷാ അപമാനിച്ചെന്ന് ചുണ്ടിക്കാട്ടി ഇന്‍ഡ്യാ സഖ്യം ഇന്ന് സമരം നടത്തും.

TAGS :

Next Story