ഒറ്റത്തെരഞ്ഞെടുപ്പ് ബിൽ ജെപിസിക്ക് വിടുന്നതിനായുള്ള പ്രമേയം ഇന്ന് ലോക്സഭയിൽ അവതരിപ്പിച്ചേക്കും
അവതരണ അനുമതി തേടുന്നതിനു മുമ്പേ,ജെപിസിക്ക് ബില്ല് അയക്കാൻ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു
ഡല്‍ഹി: ഒറ്റതെരഞ്ഞെടുപ്പ് ബിൽ,സംയുക്ത പാർലമെൻ്ററി സമിതിക്ക് കൈമാറുന്നതിനായുള്ള പ്രമേയം ലോക്‌സഭയിൽ ഇന്ന് അവതരിപ്പിച്ചേക്കും.അവതരണ അനുമതി തേടുന്നതിനു മുമ്പേ,ജെപിസിക്ക് ബില്ല് അയക്കാൻ തയ്യാറാണെന്ന് കേന്ദ്രം അറിയിച്ചിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാരും സമ്മതിച്ചതായി കേന്ദ്ര ആബില്ലിൽ വോട്ടിങ് നടന്നപ്പോൾ സഭയിൽ നിന്ന് വിട്ടു നിന്ന എംപിമാരോട് ബിജെപി വിശദീകരണം ചോദിച്ചിട്ടുണ്ട്ഭ്യന്തരമന്ത്രി അമിത് ഷാ ഇന്നലെ സഭയിൽ അറിയിച്ചു. ബില്ലിൽ വോട്ടിങ് നടന്നപ്പോൾ സഭയിൽ നിന്ന് വിട്ടു നിന്ന എംപിമാരോട് ബിജെപി വിശദീകരണം ചോദിച്ചിട്ടുണ്ട്.
ഇന്നലെയാണ് നിയമ മന്ത്രി അർജുൻ റാം മേഘ്‍വാള്‍ ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചത്. 269 പേർ ബിൽ അവതരണത്തെ അനുകൂലിച്ചും 198 പേർ എതിർത്തും വോട്ട് ചെയ്തു. ലോക്സഭയുടെ മേശപ്പുറത്ത് ബിൽ വച്ചത് മുതൽ വലിയ പ്രതിഷേധമാണ് പ്രതിപക്ഷ പാർട്ടികൾ ഒന്നടങ്കം ഉയർത്തിയത്.ബിൽ ഫെഡറൽ തത്വത്തിന് വിരുദ്ധമെന്നും സംസ്ഥാനങ്ങളുടെ അധികാരത്തിലേക്ക് കടന്നു കയറാനുള്ള നീക്കം ആണെന്നും ഇൻഡ്യ സഖ്യ പാർട്ടികൾ ആരോപിച്ചു.
അതേസമയം ബിൽ ജെപിസിക്ക് വിടണമെന്ന് പ്രധാനമന്ത്രി പറഞ്ഞതായി കേന്ദ്രം ആഭ്യന്തര മന്ത്രി അമിത് ഷാ വ്യകതമാക്കി. ഇതിനു പിന്നാലെയാണ് ബിൽ അവതരണത്തിനു വേണ്ടിയുള്ള വോട്ടെടുപ്പ് നടന്നത് .
Adjust Story Font
16