'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' ബില്‍ ലോക്സഭയിൽ അവതരിപ്പിച്ചു; എതിര്‍പ്പുമായി പ്രതിപക്ഷം
പ്രതിപക്ഷ നിരയിൽ അനുകൂലിക്കുന്നവർ ഉണ്ടെങ്കിൽ പറയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു
ഡല്‍ഹി: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ബില്‍ കേന്ദ്ര സർക്കാർ ലോക്സഭയിൽ അവതരിപ്പിച്ചു. നിയമന്ത്രി അർജുന്‍ റാം മേഘ്‍വാളാണ് ബില്‍ അവതരിപ്പിച്ചത്. ബില്ല് അവതരണം വോട്ടെടുപ്പിലൂടെ പാസാക്കി. 269 എംപിമാർ ബില്ലിനെ അനൂകൂലിച്ചപ്പോൾ 198 പേർ ബില്ലിനെ എതിർത്തു.
ബിൽ ഭരണഘടനാ വിരുദ്ധമെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. വൈവിധ്യങ്ങളെ തകർക്കുന്ന ബില്ലിനെതിരെ മറ്റു പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. പ്രതിപക്ഷ നിരയിൽ അനുകൂലിക്കുന്നവർ ഉണ്ടെങ്കിൽ പറയണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ ആവശ്യപ്പെട്ടു. മുന്നുമണിക്ക് സഭ വീണ്ടും ചേരും
ബില്ല് അവതരിപ്പിക്കുന്ന പശ്ചാത്തലത്തിൽ ലോക്സഭയിലെ എല്ലാ എംപിമാരും സഭയിൽ എത്തണമെന്ന് കാട്ടി ബിജെപി ഇന്നലെ വിപ്പ് നൽകിയിരുന്നു. ലോക്‌സഭ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍ ഒരുമിച്ചും തുടര്‍ന്ന് 100 ദിവസത്തിനകം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളും നടത്താന്‍ നിര്‍ദേശിക്കുന്നതാണ് ബിൽ.
Adjust Story Font
16