Quantcast

ഹര്‍നാസ് സന്ധുവിനെ വിശ്വകിരീടം ചൂടിച്ച ആ ഉത്തരം...

നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷം 21 കാരിയായ ഹര്‍നാസിലൂടെ വിശ്വസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്

MediaOne Logo

Web Desk

  • Published:

    13 Dec 2021 6:22 AM GMT

ഹര്‍നാസ് സന്ധുവിനെ വിശ്വകിരീടം ചൂടിച്ച ആ ഉത്തരം...
X

ഇന്ത്യയുടെ ഹര്‍നാസ് സിന്ധുവിനെ 70ാമത് മിസ് യൂണിവേഴ്സ് ആയി തെരഞ്ഞെടുത്തിരിക്കുകയാണ്. നീണ്ട 21 വര്‍ഷങ്ങള്‍ക്ക് ശേഷം 21 കാരിയായ ഹര്‍നാസിലൂടെ വിശ്വസുന്ദരിപ്പട്ടം വീണ്ടും ഇന്ത്യയിലേക്ക് എത്തിയിരിക്കുകയാണ്. നിങ്ങളെ കേട്ടുകൊണ്ടിരിക്കുന്ന യുവതികള്‍ക്ക് അവർ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളെ നേരിടാൻ എന്ത് ഉപദേശം നൽകുമെന്നായിരുന്നു മിസ് യൂണിവേഴ്സ് വേദിയിൽ ഹർനാസിനെ തേടിയെത്തിയ ചോദ്യം. ഹര്‍നാസിന്‍റെ ആത്മവിശ്വാസത്തോടെയുള്ള ഉത്തരം അവരെ വിശ്വസുന്ദരി കീരിടത്തിന് അര്‍ഹയാക്കുകയും ചെയ്തു.

"എനിക്ക് തോന്നുന്നു ഇന്നത്തെ യുവാക്കൾ നേരിടുന്ന ഏറ്റവും വലിയ സമ്മർദം ആത്മവിശ്വാസക്കുറവാണെന്നാണ്. നിങ്ങൾ വിലയുള്ളവരാണ് എന്ന് അറിയുന്നത് നിങ്ങളെ കുടുതൽ സുന്ദരമാക്കും. മറ്റുള്ളവരുമായി നിങ്ങളെത്തന്നെ താരതമ്യം ചെയ്യുന്നത് നിർത്തൂ, ലോകത്തുടനീളം നടക്കുന്ന മറ്റു പ്രധാനപ്പെട്ട കാര്യങ്ങളെക്കുറിച്ച് നമുക്ക് സംസാരിക്കാം. പുറത്തു വരൂ, നിങ്ങൾക്കുവേണ്ടി ശബ്ദമുയർത്തൂ, കാരണം നിങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്‍റെ നേതാവ്. നിങ്ങളാണ് നിങ്ങളുടെ ശബ്ദം. ഞാൻ എന്നിൽ വിശ്വസിച്ചു, അതുകൊണ്ടാണ് ഞാനിന്ന് ഇവിടെ നിൽക്കുന്നത്", എന്നായിരുന്നു ഹർനാസിന്‍റെ ഉത്തരം.


ലാറാ ദത്തക്ക് ശേഷം വിശ്വസുന്ദരി കിരീടം അണിയുന്ന ഇന്ത്യാക്കാരിയാണ് ഹര്‍നാസ്. ഞായറാഴ്ച ഇസ്രായേലില്‍ നടന്ന മത്സരത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി 80 സുന്ദരിമാര്‍ പങ്കെടുത്തിരുന്നു. മത്സരത്തിലെ ഒന്നും രണ്ടും റണ്ണേഴ്‌സ് അപ്പുകൾ യഥാക്രമം പരാഗ്വേയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമാണ്.


TAGS :

Next Story