കുട്ടികൾക്ക് എതിരായുള്ള ഓൺലൈൻ ലൈംഗിക അതിക്രമം; രാജ്യവ്യാപക റെയ്ഡ് നടത്തി സി.ബി.ഐ
വിവിധ ഗ്രൂപ്പുകളിലായി 5000 പേർ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിലുണ്ടെന്നും സിബിഐ പറഞ്ഞു
കുട്ടികൾക്ക് എതിരായുള്ള ഓൺലൈൻ ലൈംഗിക അതിക്രമം തടയാൻ സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) രാജ്യവ്യാപക റെയ്ഡ് നടത്തി. 14 സംസ്ഥാനങ്ങളിലെ 76 ഇടങ്ങളിലാണ് സിബിഐ റെയ്ഡ് നടത്തിയത്. 23 എഫ്.ഐ.ആർ റജിസ്റ്റർ ചെയ്തു. കുട്ടികളുടെ അശ്ലീല വീഡിയോകൾ അടക്കം പ്രചരിപ്പിച്ചവർക്ക് എതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. 83 പേരെ പ്രതിചേർത്തെന്ന് സിബിഐ അറിയിച്ചു. വിവിധ ഗ്രൂപ്പുകളിലായി 5000 പേർ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്ന സംഘത്തിലുണ്ടെന്നും സിബിഐ പറഞ്ഞു.
Next Story
Adjust Story Font
16