ഓപ്പറേഷൻ അജയ്‍; 26 മലയാളികളുമായി 143 പേരടങ്ങുന്ന ആറാം വിമാനം ഡൽഹിയിലെത്തി
നാല് ഇന്ത്യൻ പൗരന്മാർ ഗസ്സയിലും 13 പേർ വെസ്റ്റ് ബാങ്കിലുമുണ്ടെന്ന് എംഇഎ വക്താവ് പറഞ്ഞു
ഡൽഹി: ഓപ്പറേഷൻ അജയ്‍യുടെ ആറാം വിമാനം ഇസ്രായേലിൽ നിന്ന് ഇന്ത്യയിൽ എത്തി. രണ്ട് നേപ്പാൾ പൗരന്മാർ ഉൾപ്പെടെ 143 പേരടങ്ങുന്ന വിമാനമാണ് ഇന്നെത്തിയത്. സംഘത്തിൽ 26 മലയാളികളുമുണ്ട്.
ഹമാസിനെതിരെ ഇസ്രായേൽ ആക്രമണം 15-ാം ദിവസത്തിലേക്ക് കടന്നു. ന്യൂഡൽഹി വിമാനത്താവളത്തിൽ ഗ്രാമവികസന മന്ത്രാലയവും ഫഗ്ഗൻ സിംഗ് കുലസ്‌തെയും ചേർന്ന് യാത്രക്കാരെ സ്വീകരിച്ചു.
നേരത്തെ, 18 നേപ്പാൾ പൗരന്മാരുൾപ്പെടെ 286 ഇന്ത്യൻ പൗരന്മാരുമായി അഞ്ചാമത്തെ വിമാനം ചൊവ്വാഴ്ച രാത്രി ഡൽഹിയിലെത്തിയിരുന്നു . ഇതുവരെ, 20 നേപ്പാൾ പൗരന്മാരുൾപ്പെടെ 1343 യാത്രക്കാരെ 'ഓപ്പറേഷൻ അജയ്'ലൂടെ ഇസ്രായേലിൽ നിന്ന് സുരക്ഷിതമായി ഇന്ത്യയിലെത്തിച്ചിട്ടുണ്ടെന്നും ആവശ്യാനുസരണം ഇനിയും കൂടുതൽ വിമാനങ്ങൾ അയക്കുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
6th #OperationAjay flight lands in New Delhi.
— Arindam Bagchi (@MEAIndia) October 22, 2023
143 passengers including 2 Nepalese citizens arrived onboard the flight.
Welcomed by MoS @SteelMinIndia & @MoRD_GoI @fskulaste at the airport. pic.twitter.com/x5Ejj8mDqa
അതേ സമയം ഗസ്സയിൽ ഇന്ത്യക്കാർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ എംഇഎ വക്താവ് അരിന്ദം ബാഗ്ചി നിഷേധിച്ചു. എന്നാൽ ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരന് പരിക്കേറ്റതായി അദ്ദേഹം കൂട്ടിച്ചേർത്തു. നാല് ഇന്ത്യൻ പൗരന്മാർ ഗസ്സയിലും 12-13 പേർ വെസ്റ്റ് ബാങ്കിലുമുണ്ടെന്ന് എംഇഎ വക്താവ് പറഞ്ഞു.
സംഘർഷത്തിൽ കുടുങ്ങിയ പൗരന്മാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്ന പ്രവർത്തനത്തെ ഇന്ത്യൻ പൗരന്മാർ അഭിനന്ദിച്ചു .
Adjust Story Font
16