ഓപ്പറേഷൻ അജയ്: മൂന്നാമത്തെ വിമാനവും ഡൽഹിയിലെത്തി
18 മലയാളികൾ ഉൾപ്പടെ 197 ഇന്ത്യാക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.
ഡൽഹി: ഓപ്പറേഷൻ അജയിയുടെ ഭാഗമായ മൂന്നാമത്തെ വിമാനവും ഡൽഹിയിലെത്തി. 18 മലയാളികൾ ഉൾപ്പടെ 197 ഇന്ത്യാക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ആലപ്പുഴ സ്വദേശികളുടെ രണ്ടു വയസുകാരി മകളും മലയാളി സംഘത്തിലുണ്ട്.
നഗരകാര്യ സഹമന്ത്രി കൗശൽ കിഷോർ ഇന്ത്യൻ സംഘത്തെ വിമാന താവളത്തിൽ സ്വീകരിച്ചു. ഇസ്രായേലിൽ നിന്നും ഇന്ത്യാക്കാരുമായുള്ള ദൗത്യത്തിലെ നാലാം വിമാനവും ഉടനെത്തും. ഇതിൽ 274 ഇന്ത്യാക്കാർ നാട്ടിലെത്തും. ഓപ്പറേഷൻ അജയിയുടെ ഭാഗമായി കൂടുതൽ ഇന്ത്യാക്കാർ നാട്ടിലേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിലാണ് വിമാനങ്ങളുടെ എണ്ണം കേന്ദ്ര സർക്കാർ വർധിപ്പിച്ചത്.
Next Story
Adjust Story Font
16