ഡല്‍ഹിയിലും ഓപ്പറേഷന്‍ താമരയോ? എം.എല്‍.എമാരെ ബന്ധപ്പെടാന്‍ കഴിയാതെ കെജ്‍രിവാള്‍
യോഗം നടക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ ആം ആദ്മി പാര്‍ട്ടി എം.എല്‍.എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അരവിന്ദ് കെജ്രിവാൾ വിളിച്ച ആം ആദ്മി പാർട്ടി എം.എൽ.എമാരുടെ യോഗം നടക്കാനിരിക്കെ ചില എം.എൽ.എമാരുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് റിപ്പോർട്ടുകൾ. ഇന്ന് 11 മണിക്കാണ് ഡല്‍ഹി മുഖ്യമന്തിയായ അരവിന്ദ് കെജ്‍രിവാൾ ആം ആദ്മി പാർട്ടി എം.എൽ.എമാരുടെ യോഗം വിളിച്ചത്. യോഗം നടക്കാന്‍ മിനുട്ടുകള്‍ മാത്രം ബാക്കിനില്‍ക്കെ എം.എല്‍.എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഡൽഹിയിൽ ഓപ്പറേഷൻ താമരക്ക് ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന് എ.എ.പി നേതാക്കൾ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു.
കര്‍ണാടകയിലും ബിഹാറിലും മഹാരാഷ്ട്രയിലും നടപ്പിലാക്കിയ രാഷ്ട്രീയ കുതിരക്കച്ചവടം ഡല്‍ഹിയിലും ബി.ജെ.പി പയറ്റുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഡൽഹി സർക്കാരിന്‍റെ എക്സൈസ് നയത്തിന്‍റെ പേരിൽ ആം ആദ്മി പാർട്ടിയും ബി.ജെ.പിയും തമ്മിലുള്ള വാക്പോര് കഴിഞ്ഞ ദിവസങ്ങളില്‍ ഉച്ചസ്ഥായിയിലെത്തിയിരുന്നു. തങ്ങളുടെ എം.എൽ.എമാരെ കോടികള്‍ നൽകി ചാക്കിട്ടു പിടിക്കാൻ ബി.ജെ.പി ശ്രമിച്ചുവെന്നാരോപിച്ച് ആം ആദ്മി പാർട്ടിയും പഞ്ചാബ് തെരഞ്ഞെടുപ്പു ജയിക്കാൻ എക്സൈസ് നയം അട്ടിമറിച്ച് ആം ആദ്മി കാശുണ്ടാക്കിയെന്ന് ബി.ജെ.പിയും രംഗത്തുവന്നിരുന്നു.
ബി.ജെ.പിയെ സഹായിച്ചാല്‍ ഇ.ഡി-സി.ബി.ഐ കേസുകളെല്ലാം പിന്‍വലിക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും വാഗ്ദാനം ലഭിച്ചതായി നേരത്തെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എം.എല്‍.എമാരെ ചാക്കിലാക്കാനായി അഞ്ചുകോടി രൂപ വാഗ്ദാനംചെയ്ത് ശ്രമം നടത്തിയെന്ന് ആം ആദ്മി ആരോപിച്ചത്. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ആം ആദ്മി പാര്‍ട്ടി യോഗം വിളിക്കാന്‍ ശ്രമിക്കുമ്പോള്‍ എം.എല്‍എമാരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്
Adjust Story Font
16