Quantcast

അമർ ജവാൻ ജ്യോതി യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിക്കുന്നു; എതിര്‍പ്പുമായി കോണ്‍ഗ്രസ്

ഇന്ന് വൈകിട്ട് 3.30ന് ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണയുടെ നേതൃത്വത്തിലാണ് ചടങ്ങ്

MediaOne Logo

Web Desk

  • Published:

    21 Jan 2022 7:57 AM GMT

അമർ ജവാൻ ജ്യോതി യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ലയിപ്പിക്കുന്നു; എതിര്‍പ്പുമായി കോണ്‍ഗ്രസ്
X

അമർ ജവാൻ ജ്യോതിയിലെ ജ്വാല ദേശീയ യുദ്ധ സ്മാരകത്തിലെ ജ്വാലയുമായി ഇന്ന് ലയിപ്പിക്കും. ഇന്ന് വൈകിട്ട് 3.30ന് ഇന്‍റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണയുടെ നേതൃത്വത്തിലാണ് ചടങ്ങ്. അമർജവാൻ ജ്യോതി കെടുത്തുന്നതിനെതിരെ രാഹുൽ ഗാന്ധി അടക്കമുള്ള നേതാക്കൾ രംഗത്തു വന്നു.

1971ലെ പാകിസ്താന്‍ യുദ്ധവിജയത്തിന് ശേഷം രാജ്യത്തിനു വേണ്ടി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ ഓർമയ്ക്കായാണ് ഇന്ത്യാഗേറ്റിൽ അമർ ജവാൻ ജ്യോതി തെളിയിച്ചത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് അഗ്നി പകർന്നത്. 50 കൊല്ലമായി അണയാതെ ജ്വലിക്കുന്ന ഇന്ത്യാഗേറ്റിലെ ഈ ജ്യോതിയാണ് 2019ൽ നിർമ്മിച്ച ദേശീയ യുദ്ധസ്മാരകത്തിലെ വിളക്കിൽ ലയിപ്പിക്കുന്നത്. രണ്ട് ജ്യോതികളും ഒരേ സമയം പരിപാലിക്കുന്നതിലെ ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടിയാണ് ലയനമെങ്കിലും കോൺഗ്രസ് ഇതിനെതിരെ രംഗത്തിറങ്ങി.

ദേശസ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും മഹത്വം ചിലർക്ക് മനസിലാകുന്നില്ലെന്നു രാഹുൽ ഗാന്ധി പറഞ്ഞു. ഏറെ ദുഃഖത്തോടെയാണ് ഇക്കാര്യം പങ്കുവയ്ക്കുന്നത് എന്നറിയിച്ച രാഹുൽ അമർ ജ്യോതി ഇനിയും തെളിയുമെന്നും സൂചിപ്പിച്ചു. മോദി സർക്കാരിന് ജനാധിപത്യ മൂല്യങ്ങളെയും കീഴ്‌വഴക്കങ്ങളെയും ബഹുമാനിക്കാൻ അറിയില്ലെന്ന് ശശി തരൂർ പറഞ്ഞു.

TAGS :

Next Story