യുക്രൈനിലെ മെഡിക്കൽ വിദ്യാർഥികൾക്ക് സർവകലാശാല മാറാൻ അവസരം
മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠന പൂർത്തിയാക്കാനാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയത്. തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.
ന്യൂഡൽഹി: യുക്രൈനിലെ മെഡിക്കൽ വിദ്യാർഥികൾക്ക് സർവകലാശാല മാറാൻ അവസരം. മറ്റു രാജ്യങ്ങളിലെ സർവകലാശാലകളിൽ പഠന പൂർത്തിയാക്കാനാണ് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി നൽകിയത്. തുടർപഠനത്തിന് അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 20,000 വിദ്യാർഥികളാണ് യുക്രെയിനിൽനിന്ന് രാജ്യത്തേക്ക് മടങ്ങിയെത്തിയത്.
യുക്രൈനിൽനിന്ന് മടങ്ങിയെത്തിയത് മുതൽ ഇന്ത്യയിൽ പഠിക്കാൻ അവസരമൊരുക്കണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെട്ടിരുന്നു. ഇതിനോട് അനുകൂലമായി പ്രതികരിക്കാൻ മെഡിക്കൽ കമ്മീഷൻ തയ്യാറായിരുന്നില്ല. തുടർന്നാണ് വിദ്യാർഥികൾ സുപ്രിംകോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെയാണ് വിദ്യാർഥികൾക്ക് സർവകലാശാല മാറാൻ അനുമതി നൽകിയിരിക്കുന്നത്.
Next Story
Adjust Story Font
16