Quantcast

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർത്ഥിയെ നിർത്തും; പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താൻ കോൺഗ്രസ്

എൻ.ഡി.എ സ്ഥാനാർത്ഥിയുടെ രാഷ്ട്രീയ, സാമൂഹിക പരിഗണനകൾ കൂടി കണക്കിലെടുത്തായിരിക്കും പ്രതിപക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക

MediaOne Logo

Web Desk

  • Published:

    8 April 2022 4:19 PM GMT

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർത്ഥിയെ നിർത്തും; പ്രതിപക്ഷ നിരയെ ശക്തിപ്പെടുത്താൻ കോൺഗ്രസ്
X

രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ സംയുക്ത സ്ഥാനാർത്ഥിയെ നിർത്താനുള്ള നീക്കവുമായി പ്രതിപക്ഷം. ഒരു മുതിർന്ന കോൺഗ്രസ് നേതാവാണ് ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്. ഇതിനുള്ള ചർച്ചകൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ പുരോഗമിക്കുകയാണെന്നും നേതാവ് പ്രതികരിച്ചതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

എൻ.ഡി.എ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച ശേഷമായിരിക്കും പ്രതിപക്ഷം സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുക. എൻ.ഡി.എ സ്ഥാനാർത്ഥിയുടെ രാഷ്ട്രീയ, സാമൂഹിക പരിഗണനകൾ കൂടി കണക്കിലെടുത്തായിരിക്കും പ്രതിപക്ഷം സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കുക.

അതേസമയം, പ്രതിപക്ഷത്ത് എല്ലാവർക്കും സ്വീകാര്യനായ ഒരു മുഖത്തെയായിരിക്കും കോൺഗ്രസ് അവതരിപ്പിക്കുക. നിലവിലെ സാഹചര്യത്തിൽ ജയസാധ്യതയില്ലെങ്കിലും 2024ലെ പൊതുതെരഞ്ഞെടുപ്പിനുമുൻപ് പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്തുക എന്ന ലക്ഷ്യമായിരിക്കും ഇതിലൂടെ കോൺഗ്രസ് മുന്നിൽകാണുന്നത്.

അടുത്ത ജൂലൈയിലാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്. ആഗസ്റ്റിൽ ഉപരാഷ്ട്രപതി തെരഅഞഞെടുപ്പും നടക്കും. 2017ൽ എൻ.ഡി.എയുടെ രാംനാഥ് കോവിന്ദിനെതിരെ മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറിനെയായിരുന്നു കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിപക്ഷം ഇറക്കിയത്. എന്നാൽ, രാംനാഥിന് 6,61,278 വോട്ട് ലഭിച്ചപ്പോൾ മീരയ്ക്ക് 4,34,241 വോട്ടാണ് നേടാനായത്.

Summary: The Congress and the other Opposition parties are determined to field joint candidate for presidential election

TAGS :

Next Story