ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം: അടിയന്തരപ്രമേയത്തിൽ 'ഇൻഡ്യ'യിൽ ഭിന്നത
അടിയന്തര പ്രമേയം എം.പി ബെന്നി ബഹനാൻ വ്യക്തിപരമായി നൽകിയതാണെന്ന് കെ.സി വേണുഗോപാൽ വ്യക്തമാക്കി.
ഡൽഹി: ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം ലോകസഭയിലെ കോൺഗ്രസ് അടിയന്തരപ്രമേയത്തിനെതിരെ 'ഇൻഡ്യ' മുന്നണിയിൽ ഭിന്നത. കോൺഗ്രസ് നീക്കം മണിപ്പൂർ വിഷയത്തിലെ 'ഇൻഡ്യ' മുന്നേറ്റത്തെ ബാധിക്കുമെന്ന് ഇടത് എം.പിമാർ പറഞ്ഞു. അടിയന്തര പ്രമേയം എം.പി ബെന്നി ബഹനാൻ വ്യക്തിപരമായി നൽകിയതാണെന്ന് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ വ്യക്തമാക്കി.
പ്രതിപക്ഷം ഒന്നടങ്കം മണിപ്പൂർ വിഷയത്തിൽ ചർച്ച ആവശ്യപ്പെട്ട് വലിയ പ്രതിഷേധം നടത്തുമ്പോഴാണ് ബെന്നി ബഹനാൻ ആലുവയിൽ പെൺകുട്ടി കൊല്ലപ്പെട്ട സംഭവം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തരപ്രമേയത്തിനു നോട്ടീസ് നൽകിയത്. നോട്ടീസ് അംഗീകരിക്കപെട്ടില്ലെങ്കിലും പ്രതിപക്ഷം ഓറ്റകെട്ടായി മണിപ്പൂർ വിഷയം ഉയർത്തി കൊണ്ടുവരുമ്പോൾ ഇതിൽ നിന്നു വിഭിന്നമായി ബെന്നി ബഹനാൻ നൽകിയ അടിയന്തരപ്രമേയ നോട്ടീസിനെതിരെയാണ് ഇപ്പോൾ ഇടതുപക്ഷം രംഗത്തെത്തിയിരിക്കുന്നത്. അടിയന്തരപ്രമേയത്തിനെതിരെ വിമർശനങ്ങൾ ഉയർന്നതോടെ ഇത് ബെന്നി ബഹനാന്റെ വ്യക്തി താല്പര്യമാണെന്നും കോൺഗ്രസിൽ അത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്നും കെ.സി വേണുഗോപാൽ പ്രതികരിച്ചു.
Adjust Story Font
16