Quantcast

മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം

പാർലമെന്റിൽ അമിത് ഷാ വിശദീകരണം നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-07-21 08:31:18.0

Published:

21 July 2023 7:46 AM GMT

manipur violence
X

ന്യൂഡല്‍ഹി:മണിപ്പൂർ വിഷയത്തിൽ പാർലമെന്റിന്റെ ഇരു സഭകളിലും ഇന്നും പ്രതിപക്ഷ പ്രതിഷേധം. സഭാ നടപടികൾ തടസപ്പെട്ടു. ലോക് സഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തി വെച്ച രാജ്യസഭ 2.30ക്ക് വീണ്ടും ചേരും.

മണിപ്പൂരിലെ കലാപം സംബന്ധിച്ച് പാർലമെന്റിൽ അമിത് ഷാ വിശദീകരണം നൽകുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. ചർച്ചയുടെ തീയതി സ്പീക്കർ തീരുമാനിക്കും. മണിപ്പൂരിൽ സംഭവിച്ചത് എന്താണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വിശദീകരിച്ചിട്ടുണ്ടെന്ന് ലോക്സഭയെ അറിയിച്ച പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വിഷയം പ്രതിപക്ഷ പാർട്ടികൾ രാഷ്ട്രീയവത്കരിക്കുകയാണെന്ന് കുറ്റപ്പെടുത്തി.

അതേസമയം, മണിപ്പൂരിൽ ആൾക്കൂട്ടം യുവതികളെ നഗ്നരാക്കി നടത്തിയതിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. അപമാനിക്കപ്പെട്ടവരിൽ ഒരാൾ സൈനികന്റെ ഭാര്യയാണ്. കാർഗിൽ യുദ്ധത്തിൽ രാജ്യത്തിനായി പൊരുതിയ സൈനികന്റെ ഭാര്യയായ നാൽപത്തിരണ്ടുകാരിയാണ് അപമാനിക്കപ്പെട്ടവരിൽ ഒരാൾ.

മെയ് നാലിന് നടന്ന സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസ് കേസെടുക്കാൻ തയ്യാറായില്ല. രാജ്യത്തിനായി പോരാടിയ തനിക്ക് ഭാര്യയെയും ഗ്രാമവാസികളെയും സംരക്ഷിക്കാനായില്ലെന്ന് സൈനികൻ പറഞ്ഞു. അതേസമയം, മുഖ്യപ്രതിയുടെ വീട് ജനം അഗ്നിക്കിരയാക്കി. സ്ത്രീകള്‍ അടക്കമുള്ളവരാണ് പ്രതിയുടെ വീടിന് തീവെച്ചത്.

TAGS :

Next Story