യുവതികളെ നഗ്നരായി നടത്തിയ സംഭവം; മണിപ്പൂരിൽ വ്യാപക പ്രതിഷേധം
സായുധസേനകൾക്കും പൊലീസിനും കേന്ദ്രം ജാഗ്രതാ നിർദേശം നൽകി.
ഇംഫാൽ: മണിപ്പൂരിൽ കുകി യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തം. സംഘർഷ സാധ്യത കണക്കിലെടുത്ത് സായുധസേനകൾക്കും പൊലീസിനും കേന്ദ്രം ജാഗ്രതാ നിർദേശം നൽകി.
അതേസമയം, മണിപ്പൂർ മുഖ്യമന്ത്രിയെ മാറ്റണമെന്ന ആവശ്യവുമായി കൂടുതൽ എൻ.ഡി.എ ഘടകകക്ഷികൾ രംഗത്തെത്തി. സംഘർഷത്തെക്കുറിച്ച് അമിത് ഷാ പാർലമെന്റിൽ മറുപടി നൽകും. മണിപ്പൂർ വിഷയത്തിൽ ചർച്ചയുടെ തീയതി സ്പീക്കർ നിശ്ചയിക്കും.
കുകി യുവതികളെ നഗ്നരായി നടത്തിയ സംഭവത്തിൽ മെയ്തെയ് വിഭാഗത്തിൽപ്പെട്ട നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്. മറ്റ് പ്രതികളെ കൂടി ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു. പൊലീസിനെതിരെ അക്രമത്തിനിരയായ യുവതി രംഗത്തെത്തിയിരുന്നു. ആക്രമണത്തിന് അവസരം ഒരുക്കിയത് പൊലീസാണെന്നായിരുന്നു യുവതിയുടെ ആരോപണം. സംഭവത്തില്‍ പ്രതിഷേധ റാലിയുമായി ഗോത്രവിഭാഗങ്ങള്‍ രംഗത്തെത്തി. ചുരാചന്ദ്പുരിൽ ഗോത്ര വിഭാഗങ്ങള്‍ വന്‍ പ്രതിഷേധ റാലി സംഘടിപ്പിച്ചിരുന്നു.
Adjust Story Font
16