ബി.ജെ.പി ഭരണത്തില്‍ രണ്ട് വര്‍ഷത്തിനിടെ കാണാതായത് 10 ലക്ഷത്തിലധികം സ്ത്രീകളെ; കണക്കുകള്‍ പുറത്ത്
2021ൽ മാത്രം രാജ്യത്തുടനീളം 18 വയസിന് മുകളിലുള്ള 3,75,058 സ്ത്രീകളെ കാണാതായി
പ്രതീകാത്മക ചിത്രം
ഡല്‍ഹി: സ്ത്രീ സുരക്ഷ വിളിച്ചോതുന്ന ബി.ജെ.പി ഭരിക്കുന്ന രാജ്യത്ത് രണ്ടു വര്‍ഷത്തിനിടെ പത്ത് ലക്ഷത്തിലധികം സ്ത്രീകളെയും പെണ്‍കുട്ടികളെയും കാണാതായതായി റിപ്പോര്‍ട്ട്. 2019 മുതല്‍ 2021 വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളുടെ അടിസ്ഥാനത്തില്‍ ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയാണ് കണക്കുകള്‍ പുറത്തുവിട്ടത്. 2021ൽ മാത്രം രാജ്യത്തുടനീളം 18 വയസിന് മുകളിലുള്ള 3,75,058 സ്ത്രീകളെ കാണാതായി.
2019-2021 കാലയളവില്‍ മധ്യപ്രദേശ്,മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികളെ കാണാതായത്. മധ്യപ്രദേശിൽ നിന്ന് 2019-ൽ 52,119 സ്ത്രീകളും 2020-ൽ 52,357-ഉം 2021-ൽ 55,704-ഉം സ്ത്രീകള്‍ അപ്രത്യക്ഷമായി. മഹാരാഷ്ട്രയിൽ 2019-ൽ 63,167 സ്ത്രീകളും 2020-ൽ 58,735-ഉം 2021-ൽ 56,498-ഉം സ്ത്രീകളെയും കാണാതായി. 2021-ൽ 90,113 പെൺകുട്ടികളെ (18 വയസ്സിന് താഴെയുള്ളവർ) കാണാതായി, ഏറ്റവും കൂടുതൽ പശ്ചിമ ബംഗാളിൽ നിന്നാണ് (13,278). 2019 മുതൽ 2021 വരെ രാജ്യത്തുടനീളം 10,61,648 സ്ത്രീകളാണ് അപ്രത്യക്ഷമായത്. ഇതേ കാലയളവിൽ 2,51,430 പെൺകുട്ടികളെ കാണാതായി.
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളുടെ അന്വേഷണവും പ്രോസിക്യൂഷനും ഉൾപ്പെടെ ക്രമസമാധാനം നിലനിർത്തേണ്ടത് അതത് സംസ്ഥാന സർക്കാരുകളുടെ ഉത്തരവാദിത്തമാണെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.ലൈംഗിക കുറ്റകൃത്യങ്ങൾക്കെതിരെ ഫലപ്രദമായ നടപടിയെടുക്കാൻ 2013 ലെ ക്രിമിനൽ ലോ (ഭേദഗതി) നിയമം നടപ്പാക്കുന്നത് ഉൾപ്പെടെ സ്ത്രീകളുടെ സുരക്ഷയ്ക്കായി സ്വീകരിച്ച നടപടികളെക്കുറിച്ചും പരാമര്‍ശിച്ചിട്ടുണ്ട്.
Adjust Story Font
16