Quantcast

ഹരിദ്വാറിലെ വിദ്വേഷപ്രസംഗം; മുൻസായുധസേന മേധാവികൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചു

രാഷ്ട്രത്തിനുള്ളിലെ സമാധാനവും ഐക്യവും ലംഘിക്കുന്ന ഏത് കാര്യവും ബാഹ്യശക്തികളെ ധൈര്യപ്പെടുത്തും

MediaOne Logo

Web Desk

  • Published:

    1 Jan 2022 7:39 AM GMT

ഹരിദ്വാറിലെ വിദ്വേഷപ്രസംഗം; മുൻസായുധസേന മേധാവികൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചു
X

അടുത്തിടെ ഹരിദ്വാറിൽ മുസ്ലീങ്ങൾക്കെതിരെ നടന്ന വർഗീയപ്രസംഗങ്ങളെ അപലപിച്ച് അഞ്ച് മുൻ സായുധ സേനാമേധാവികൾ പ്രധാനമന്ത്രിക്കും രാഷ്ട്രപതിക്കും കത്തയച്ചു. വിദ്വേഷത്തിന്റെ പരസ്യ പ്രകടനങ്ങൾക്കൊപ്പം അക്രമത്തിന് പ്രേരിപ്പിക്കുന്നതിനെ ഞങ്ങൾക്ക് അനുവദിക്കാനാവില്ല, ഇത് ആഭ്യന്തര സുരക്ഷയുടെ ഗുരുതരമായ ലംഘനങ്ങൾ മാത്രമല്ല, നമ്മുടെ രാജ്യത്തിന്റെ സാമൂഹിക ഘടനയെ കീറിമുറിക്കുമെന്നും അവർ കത്തിൽ അറിയിച്ചു.

നമ്മുടെ അതിർത്തിയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്താൽ രാഷ്ട്രത്തിനുള്ളിലെ സമാധാനവും ഐക്യവും ലംഘിക്കുന്ന ഏത് കാര്യവും ബാഹ്യശക്തികളെ ധൈര്യപ്പെടുത്തും. ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ എടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. നമ്മുടെ വൈവിധ്യവും ബഹുസ്വരവുമായ സമൂഹത്തിലെ ഒന്നോ അതിലധികമോ ഉള്ള സമൂഹത്തിനെതിരായി ഇത്തരം നഗ്‌നമായ ആഹ്വാനങ്ങൾ പൊലീസ്, സൈന്യമുൾപ്പെടെ യൂണിഫോമം ജോലിചെയ്യുന്ന സ്ത്രീകളുടെയും പുരുഷന്മാരുടെയും ഐക്യവും കെട്ടുറപ്പും സാരമായി ബാധിക്കുമെന്നും അവർ കത്തിലൂടെ അറിയിച്ചു.

മുൻ നാവികസേനാ മേധാവിമാരായ അഡ്മിറൽ (റിട്ട) എൽ രാംദാസ്, അഡ്മിറൽ (റിട്ട) വിഷ്ണു ഭഗവത്, അഡ്മിറൽ (റിട്ട) അരുൺ പ്രകാശ്, അഡ്മിറൽ (റിട്ട) ആർകെ ധോവൻ എന്നിവർക്ക് പുറമെ 100 ലധികം പൗരപ്രമുഖരും കത്തിൽ ഒപ്പുവെച്ചു.

TAGS :

Next Story