Quantcast

മൂന്ന് വർഷത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്മയും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്തത് 25,000 പേർ

കടബാധ്യത മൂലം 2018 ൽ 4,970 പേരും 2019 ൽ 5,908 പേരും ജീവനൊടുക്കിയപ്പോൾ 2020 ൽ 5,213 പേരാണ് ആത്മഹത്യ ചെയ്തത്

MediaOne Logo

Web Desk

  • Updated:

    2022-02-09 13:06:22.0

Published:

9 Feb 2022 12:53 PM GMT

മൂന്ന് വർഷത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്മയും കടബാധ്യതയും മൂലം ആത്മഹത്യ ചെയ്തത് 25,000 പേർ
X

മൂന്ന് വർഷത്തിനിടെ രാജ്യത്ത് തൊഴിലില്ലായ്മയും കടബാധ്യതയും മൂലം ജീവൻ അവസാനിപ്പിച്ചത് 25,000 ത്തിലധികം പേരെന്ന് കണക്കുകൾ. പാർലമെന്റിലാണ് കേന്ദ്ര സർക്കാർ ഈ കാര്യം അറിയിച്ചിരിക്കുന്നത്.2018-2020 കാലയളവിൽ 9,140 പേർ തൊഴിലില്ലായ്മ മൂലവും 16,091 പേർ കടബാധ്യത മൂലവുമാണ് ജീവൻ അവസാനിപ്പിച്ചതെന്ന് കേന്ദ്ര സർക്കാർ രാജ്യസഭയിൽ അറിയിച്ചു.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഈ കാര്യം വ്യക്തമാക്കുന്നത്. നാഷണൽ ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ കണക്ക് പ്രകാരമുള്ള വിവരങ്ങളാണ് അദ്ദേഹം രാജ്യസഭയിൽ ചോദ്യത്തിന് മറുപടിയായി പറഞ്ഞത്. തൊഴിലില്ലായ്മ മൂലം 2020 ലാണ് ഏറ്റവും കൂടുതൽ പേർ ആത്മഹത്യ ചെയ്തത്. 3,548 പേരാണ് 2020 ൽ മാത്രം ജീവനൊടുക്കിയത്. 2019 ൽ 2,851 പേരും 2018 ൽ 2,741 പേരും ജീവനൊടുക്കി.

കടബാധ്യത മൂലം 2018 ൽ 4,970 പേരും 2019 ൽ 5,908 പേരും ജീവനൊടുക്കിയപ്പോൾ 2020 ൽ 5,213 പേരാണ് ആത്മഹത്യ ചെയ്തത്.രാജ്യത്ത് തൊഴില്ലില്ലായ്മ ഉയർന്നു വരുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ എം.പിമാർ ഇതിന് മുമ്പും ലോക്‌സഭയിൽ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു.

എന്നാൽ, കേന്ദ്ര സർക്കാർ തൊഴിലില്ലായ്മ കുറക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികൾ കൊണ്ടുവന്നിട്ടുണ്ടെന്നും കാലക്രമേണ തൊഴിലില്ലായ്മ കുറയ്ക്കാൻ ഈ പദ്ധതികൾക്ക് സാധിക്കുമെന്നും മന്ത്രി നിത്യാനന്ദ റായ് പറഞ്ഞു.

TAGS :

Next Story