Quantcast

രാഹുലിന് സ്‌നേഹം മോദിയോടും ഇറ്റലിയോടുമാണെന്ന് ഉവൈസി

ഉവൈസി മോദിയുടെ സുഹൃത്താണെന്ന് രാഹുൽ ആരോപിച്ചിരുന്നു. ഇതിനെതിരെയാണ് രൂക്ഷമായ മറുപടിയുമായി ഉവൈസി രംഗത്തെത്തിയത്.

MediaOne Logo

Web Desk

  • Published:

    26 Nov 2023 7:40 AM

owaisis do pyaar dig against rahul gandhi
X

ഹൈദരാബാദ്: മോദിയുടെ സുഹൃത്തെന്ന രാഹുൽ ഗാന്ധിയുടെ വിമർശനത്തിന് മറുപടിയുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. രാഹുലിന് ഇറ്റലിയോടും മോദിയോടുമാണ് സ്‌നേഹമെന്ന് ഹൈദരാബാദിലെ തെരഞ്ഞെടുപ്പ് റാലിയിൽ ഉവൈസി പറഞ്ഞു.

'ജീവിതത്തിൽ രാഹുലിന് രണ്ട് കാര്യങ്ങളോടാണ് സ്‌നേഹം. ആദ്യത്തേത് ഇറ്റലിയോടാണ്, കാരണം അദ്ദേഹത്തിന്റെ അമ്മ ഇറ്റലിക്കാരിയാണ്. രണ്ടാമതായി സ്‌നേഹം മോദിയോടാണ്, കാരണം മോദിയാണ് അദ്ദേഹത്തിന് അധികാരം നൽകിയത്'-ഉവൈസി പറഞ്ഞു.

''രാഹുൽ നിങ്ങൾക്ക് 50 വയസായി, ഇനിയും വിവാഹം കഴിക്കാതിരിക്കരുത്. വിവാഹം കഴിക്കാത്തതിനാലാണ് താങ്കൾ എപ്പോഴും സുഹൃത്തുക്കളെ കുറിച്ച് വേവലാതിപ്പെടുന്നത്''-ഉവൈസി പറഞ്ഞു.

ശനിയാഴ്ച തെലങ്കാനയിലെ തെരഞ്ഞെടുപ്പ് റാലിയിൽ ഉവൈസിക്കും ബി.ആർ.എസിനുമെതിരെ രാഹുൽ ഗാന്ധി വിമർശനമുന്നയിച്ചിരുന്നു. ബി.ആർ.എസ് സർക്കാർ അഴിമതി സർക്കാരാണെന്നും ബി.ജെ.പിയും ബി.ആർ.എസും, എ.ഐ.എം.ഐ.എമ്മും എല്ലാം ഒന്നാണെന്നും രാഹുൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഉവൈസി രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

TAGS :

Next Story