Quantcast

വളർത്തുമകളെ പീഡിപ്പിച്ച കേസിൽ പത്മ പുരസ്‌കാര ജേതാവിനെതിരെ കേസ്

പ്രായപൂർത്തിയാകാത്ത കുട്ടിയെ ഒരുവർഷത്തിലേറെയായി പീഡിപ്പിച്ചെന്നാണ് പരാതി

MediaOne Logo

Web Desk

  • Published:

    5 Jan 2022 2:37 AM GMT

വളർത്തുമകളെ പീഡിപ്പിച്ച കേസിൽ പത്മ പുരസ്‌കാര ജേതാവിനെതിരെ കേസ്
X

പരമോന്നത സിവിലിയൻ പുരസ്‌കാരമായ പത്മ നൽകി രാജ്യം ആദരിച്ച പ്രമുഖനെതിരെ പോക്‌സോ കേസ് ചുമത്തി. ആസാമിലാണ് സംഭവം. പ്രായപൂർത്തിയാകാത്ത വളർത്തുമകളെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിലാണ് കേസെടുത്തത്. ഡിസംബർ 17 ന് ജില്ലാ ലീഗൽ സർവീസ് അതോറിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കേസെടുക്കുന്നത്. കോടതിയുടെ പരിഗണയിലിരിക്കുന്നതിനാൽ കേസിനെ കുറിച്ചോ പ്രതിയെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ പറ്റില്ലെന്ന് പൊലീസ് പറഞ്ഞു. അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. എഫ്.ഐ.ആർ ചുമത്തിയതിന് പിന്നാലെ ഇയാൾ ഗുവാഹത്തി ഹൈക്കോടതിയെ സമീപിക്കുകയും മുൻകൂർ ജാമ്യം നേടുകയും ചെയ്തിട്ടുണ്ട്. കേസ്‌റിപ്പോർട്ട് ജനുവരി ഏഴിന് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് ജസ്റ്റിസ് അരുൺ ദേവ് ചൗധരി തന്റെ ഉത്തരവിൽ പറഞ്ഞു. എന്നാൽ തന്റെ പ്രശസ്തിയെ അപമാനിക്കാനും അപകീർത്തിപ്പെടുത്താനും കെട്ടിചമച്ച കേസാണിതെന്ന പ്രതിയുടെ ആരോപണവും ചൈൽഡ് വെൽഫെയർ കമ്മിറ്റി (സിഡബ്ല്യുസി)ക്കെതിരായ എതിർ ഹർജിയും പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ചിൽഡ്രൻസ് ഹോമിലെ അന്തേവാസിയായ പെൺകുട്ടിയെ തന്റെ സംരക്ഷണയിലായിരുന്നപ്പോൾ ഒരു വർഷത്തോളം പീഡിപ്പിച്ചു എന്നാണ് പരാതി. വൈദ്യ പരിശോധനയിലും പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പെൺകുട്ടിയെ പൊലീസ് സംരക്ഷണത്തിലുള്ള കുട്ടികളുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 2020 ആഗസ്റ്റിലാണ് ഒരു വർഷത്തേക്ക് പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെയടക്കം രണ്ടുപേരെ ഇയാൾ വളർത്തുമക്കളായി ഏറ്റെടുത്തത്. ഒരു വർഷത്തിന് ശേഷം ഈ അനുമതി പുതുക്കണമെന്ന നിബന്ധനയോടെയാണ് ചൈൽഡ് വെൽഫെയർ കമ്മിറ്റി കുട്ടികളെ പരിചരണത്തിനായി അയച്ചത്. എന്നാൽ സമയമായിട്ടും പലതവണ ഓർമിപ്പിച്ചിട്ടും ഇയാൾ അനുമതി പുതുക്കാൻ തയാറായില്ല. പിന്നീട് കഴിഞ്ഞ ഒക്ടോബറിൽ രണ്ടു കുട്ടികളെയും ചൈൽഡ് വെൽഫെയർ കമ്മിറ്റി തിരിച്ചെടുക്കുകയായിരുന്നു. തുടർന്നാണ് പീഡന വിവരം പുറത്താകുന്നത്.

എന്നാൽ പുരസ്‌കാര ജേതാവും ഭാര്യയും വർഷങ്ങളായി ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാണെന്നും അവരുടെ സംരക്ഷണത്തിൽ നിരവധി പെൺകുട്ടികൾ കഴിഞ്ഞിട്ടുണ്ടെന്നും ഇയാളുടെ അഭിഭാഷകൻ പറഞ്ഞു. സി.ഡബ്ല്യു.സിയും പ്രതിയും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് കെട്ടിചമച്ച കേസാണിത്. ഇതിന് പിന്നിൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടാനുണ്ട്. അതുകൊണ്ടാണ് പോക്‌സോ കേസായിട്ടു പോലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചതെന്നും അഭിഭാഷകൻ പറഞ്ഞു.

TAGS :

Next Story