Quantcast

അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ; ദിലിപ് മഹലനോബിസിന് പത്മവിഭൂഷണ്‍

ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.പി അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ

MediaOne Logo

Web Desk

  • Updated:

    2023-01-25 17:18:31.0

Published:

25 Jan 2023 3:55 PM GMT

അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ; ദിലിപ് മഹലനോബിസിന് പത്മവിഭൂഷണ്‍
X

ഡല്‍ഹി: 2023ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ഗാന്ധിയനും സ്വാതന്ത്ര്യ സമര സേനാനിയുമായ വി.പി അപ്പുക്കുട്ടൻ പൊതുവാളിന് പത്മശ്രീ ലഭിച്ചു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിലെ സജീവ സാന്നിധ്യമായിരുന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്നു. പയ്യന്നൂര്‍ സ്വദേശിയാണ് അപ്പുക്കുട്ടന്‍ പൊതുവാള്‍.

ആൻഡമാനിലെ ഗോത്രവിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകനായ രത്തൻ ചന്ദ്ര ഖറിനും ഗുജറാത്തി സാമൂഹ്യ പ്രവർത്തക ഹിരാഭായ് ലോബിക്കും ആരോഗ്യ പ്രവർത്തകൻ മുനിശ്വർ ചന്ദേർ ദാവറിനും പത്മശ്രീ ലഭിച്ചു. സംഗീത സംവിധായകൻ എം.എം കീരവാണി, നടി രവീണ ടണ്ഠൻ എന്നിവർക്കും പത്മശ്രീ ലഭിച്ചു. അതേസമയം, വാണി ജയറാം, സുധാ മൂർത്തി ഉൾപ്പടെ ഒൻപത് പേർക്ക് പത്മഭൂഷൺ ലഭിച്ചു.

ദിലിപ് മഹലനോബിസിനെ പത്മ വിഭൂഷൺ നല്‍കി ആദരിച്ചു. ഒആർഎസ് ലായനി ചികിൽസയുടെ പ്രയോക്താവാണ് അദ്ദേഹം. കോളറ ബാധിച്ച നിരവധി പേരുടെ ജീവന്‍ രക്ഷിച്ച ഓറല്‍ റീഹൈഡ്രേഷന്‍ തെറാപ്പി വികസിപ്പിച്ച ഡോക്ടറും ഗവേഷകനുമായിരുന്നു ദിലിപ് മഹലനോബിസ്. 1971ലെ യുദ്ധകാലത്ത് അഭയാര്‍ഥി ക്യാമ്പില്‍ കോളറയും ഡയേറിയയും പൊട്ടിപ്പുറപ്പെട്ടപ്പോള്‍ രക്ഷയായത് മഹലനോബിസിന്‍റെ കണ്ടുപിടിത്തമായിരുന്നു. 2022 ഒക്ടോബര്‍ 16നാണ് അദ്ദേഹം അന്തരിച്ചത്. മരണാനന്തര ബഹുമതിയായാണ് പത്മ വിഭൂഷൺ നല്‍കി ആദരിച്ചത്.




TAGS :

Next Story