Quantcast

ഉവൈസിയും മായാവതിയുമാണ് ബി.ജെ.പിയെ ജയിപ്പിച്ചത്; അവർക്ക് ഭാരതരത്‌നയും പത്മവിഭൂഷണും നൽകണം-ശിവസേന

''പഞ്ചാബിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും എല്ലാവരുമെത്തി അതിശക്തമായ പ്രചാരണം നടത്തിയിട്ടും എന്തുകൊണ്ട് ബി.ജെ.പി തോറ്റു?''- ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്

MediaOne Logo

Web Desk

  • Updated:

    2022-03-11 16:00:32.0

Published:

11 March 2022 3:58 PM GMT

ഉവൈസിയും മായാവതിയുമാണ് ബി.ജെ.പിയെ ജയിപ്പിച്ചത്; അവർക്ക് ഭാരതരത്‌നയും പത്മവിഭൂഷണും നൽകണം-ശിവസേന
X

ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ ഭരണത്തുടർച്ചയിൽ ബി.എസ്.പിക്കും എ.ഐ.എം.ഐ.എമ്മിനുമെതിരെ വിമർശനവുമായി ശിവസേന. മായാവതിയും അസദുദ്ദീൻ ഉവൈസിയും ബി.ജെ.പിയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ടെന്ന് ശിവസേനാ നേതാവും രാജ്യസഭാ അംഗവുമായ സഞ്ജയ് റാവത്ത് ആരോപിച്ചു. ബി.ജെ.പിക്ക് നൽകിയ സംഭാവനയ്ക്ക് പത്മവിഭൂഷണും ഭാരതരത്‌നയും നൽകണമെന്നും അദ്ദേഹം പരിഹസിച്ചു.

വലിയൊരു വിജയമാണ് ബി.ജെ.പി സ്വന്തമാക്കിയിരിക്കുന്നത്. യു.പി അവരുടെ സംസ്ഥാനമായിരുന്നു. എന്നിട്ടും അഖിലേഷ് യാദവിന്റെ സീറ്റ് മൂന്നിരട്ടി വർധിച്ചു. 42ൽനിന്ന് 125 ആയാണ് ഉയർന്നത്. മായാവതിയും ഉവൈസിയും ബി.ജെ.പിയുടെ വിജയത്തിന് സഹായിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ അവർക്ക് പത്മവിഭൂഷണും ഭാരതരത്‌നയും നൽകണം-റാവത്ത് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ബി.ജെ.പിയുടെ മുഖ്യമന്ത്രി ഉത്തരാഖണ്ഡിൽ തോറ്റ കാര്യവും റാവത്ത് ചൂണ്ടിക്കാട്ടി. ഗോവയിൽ രണ്ട് ഉപമുഖ്യമന്ത്രിമാർ പരാജയം നേരിട്ടു. പഞ്ചാബിൽ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും പ്രതിരോധ മന്ത്രിയും എല്ലാവരുമെത്തി അതിശക്തമായ പ്രചാരണം നടത്തിയിട്ടും എന്തുകൊണ്ട് തോറ്റു? യു.പിയും ഉത്തരാഖണ്ഡും ഗോവയും നേരത്തെ തന്നെ നിങ്ങളുടേതാണ്. അതുകൊണ്ട് വിഷയമില്ല. യു.പിയിൽ കോൺഗ്രസിനെയും ശിവസേനയെയും അപേക്ഷിച്ച് പഞ്ചാബിൽ നിങ്ങൾക്കാണ് വലിയ പരാജയമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.

Summary: Shiv Sena leader and MP Sanjay Raut took a swipe at BSP leader Mayawati and AIMIM chief Asaduddin Owaisi, saying they should be awarded a Padma Vibhushan or Bharat Ratna for their "contribution" in BJP's victory

TAGS :

Next Story