ഷാങ്ഹായ് സഹകരണ സംഘടനാ യോഗം; പാക് വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ ഗോവയിൽ
12 വർഷങ്ങൾക്ക് ശേഷമാണ് ഒരു പാക് വിദേശകാര്യമന്ത്രി ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്.
പനാജി: പാകിസ്താൻ വിദേശകാര്യമന്ത്രി ബിലാവൽ ഭൂട്ടോ സർദാരി ഗോവയിലെത്തി. ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കാൻ വേണ്ടിയാണ് ബിലാവൽ എത്തിയത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഒരു പാക് വിദേശകാര്യമന്ത്രി ഇന്ത്യൻ മണ്ണിൽ കാലുകുത്തുന്നത്.
Touchdown Goa - Pakistan's FM @BBhuttoZardari arrives in India. #PakFMatSCO pic.twitter.com/EgKrHxzOqV
— The Pakistan Daily (@ThePakDaily) May 4, 2023
അതേസമയം ഇന്ത്യയുമായി ഉഭയകക്ഷി ചർച്ചയുണ്ടാവില്ലെന്നാണ് വിവരം. ഗോവയിയെ താജ് എക്‌സോട്ടിക റിസോർട്ടിൽ നാളെയാണ് യോഗം. വിദേശകാര്യ വകുപ്പിൽ പാകിസ്താൻ-അഫ്ഗാനിസ്താൻ-ഇറാൻ ഡെസ്‌കിന്റെ ചുമതല വഹിക്കുന്ന ജോയിന്റ് സെക്രട്ടറി ജെ.പി സിങ്ങിന്റെ നേതൃത്വത്തിലാണ് ബിലാവലിനെ സ്വീകരിച്ചത്.
#WATCH | Pakistan Foreign Minister Bilawal Bhutto Zardari to reach Goa today. He will be leading the Pakistan delegation at the Shanghai Cooperation Organization.
— ANI (@ANI) May 4, 2023
"My decision to attend this meeting illustrates Pakistan’s strong commitment to the charter of SCO. I look forward… pic.twitter.com/dSEETvUJyV
ഇന്ന് രാത്രി ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്. ജയശങ്കർ യോഗത്തിൽ പങ്കെടുക്കുന്ന വിദേശകാര്യമന്ത്രിമാർക്ക് അത്താഴവിരുന്ന് നൽകും. ബിലാവൽ ഭൂട്ടോയും വിരുന്നിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്.
Foreign Minister Bilawal Bhutto Zardari has reached in #Goa to attend the Shanghai Cooperation Organization Council of Foreign Ministers meeting.#SCO pic.twitter.com/mxJd1YmiyP
— Mughees Ali (@mugheesali81) May 4, 2023
Adjust Story Font
16