ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ച് ആൾ ഇന്ത്യാ പീസ് ആൻഡ് സോളിഡാരിറ്റി മൂവ്മെന്റ്
ഇടത് വിദ്യാർത്ഥി, യുവജന, സംഘടനാ നേതാക്കൾ ഉൾപ്പെടെ പരിപാടിയുടെ ഭാഗമായി.
ഡൽഹി: ഫലസ്തീനെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളിൽ ഡൽഹിയിൽ പ്രതിഷേധം. ആൾ ഇന്ത്യാ പീസ് ആൻഡ് സോളിഡാരിറ്റി മൂവ്മെന്റാണ് ജന്തർ മന്ദറിൽ ഫലസ്തീൻ ഐക്യദാർഢ്യ സംഗമം സംഘടിപ്പിച്ചത്. ഇടത് വിദ്യാർത്ഥി, യുവജന, സംഘടനാ നേതാക്കൾ ഉൾപ്പെടെ പരിപാടിയുടെ ഭാഗമായി.
ഫലസ്തീൻ ജനതയെ ഇസ്രായേൽ മൃഗങ്ങളെ പോലെ കാണുകയാണെന്ന് ആൾ ഇന്ത്യാ പീസ് ആൻഡ് സോളിഡാരിറ്റി മൂവ്മെൻ്റ വൈസ് പ്രസിഡൻ്റ് നീലോൽപ്പൽ ബസു പറഞ്ഞു. ഫോർവേർഡ് ബ്ലോക്ക് നേതാവ് ജി ദേവരാജൻ, ആൾ ഇന്ത്യ കിസാൻ യൂണിയൻ നേതാവ് കൃഷ്ണ പ്രസാദ് എന്നിവർ പ്രതിഷേധ സംഗമത്തിൽ സംസാരിച്ചു.
നേരത്തെ പരിപാടി നടത്താൻ സംഘാടകർ അപേക്ഷ നൽകിയിരുന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിരുന്നു. ക്രമസമാധാന പ്രശ്‌നമാണ് അനുമതി നിഷേധിക്കാൻ കാരണമായി പൊലീസ് ചൂണ്ടിക്കാട്ടിയത്.
Next Story
Adjust Story Font
16