Quantcast

ഗസയിലെ ഇസ്രായേൽ അക്രമം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽ ഹൈജ

അന്തർദേശീയ നിയമങ്ങളെ പോലും അവഗണിച്ചുകൊണ്ടാണ് ഇസ്രായേൽ കൂട്ടക്കൊല നടത്തുന്നതെന്ന് അദ്നാൻ അബു അൽ ഹൈജ പറഞ്ഞു

MediaOne Logo

Web Desk

  • Published:

    7 Sep 2024 8:10 PM GMT

ഗസയിലെ ഇസ്രായേൽ അക്രമം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽ ഹൈജ
X

ഡൽഹി: ഗസയിലെ ഇസ്രായേൽ അക്രമം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്ന് ഫലസ്തീൻ അംബാസഡർ അദ്നാൻ അബു അൽ ഹൈജ. ഇസ്രായേലിന് മേൽ അമേരിക്ക സമ്മർദം ചെലുത്തണമെന്നും അന്തർദേശീയ നിയമങ്ങളെ പോലും അവഗണിച്ചുകൊണ്ടാണ് ഇസ്രായേൽ കൂട്ടക്കൊല നടത്തുന്നതെന്നും അദ്നാൻ അബു അൽ ഹൈജ മീഡിയവണിനോട് പറഞ്ഞു.

ഫലസ്തീനിൽ ഇപ്പോഴും നരക ജീവിതമാണ് ഇസ്രായേലിന്റെ വംശഹത്യ തുടരുകയാണ്. ഗസയിൽ 41,000 സാധാരണക്കാരെ കൂട്ടക്കൊല ചെയ്തു. ജനങ്ങൾ പട്ടിണിയിലാണ്. ആശുപത്രി സ്‌കൂളുകൾ അടക്കം അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാതാക്കി.

ഇസ്രായേലിന് മേൽ അമേരിക്ക സമ്മർദം ചെലുത്തണം. കേരളത്തിൽ നിന്നടക്കം പലസ്തീനിയൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പരിപാടികൾ നടക്കുന്നുണ്ട്. അക്രമം അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണമെന്നും അദ്നാൻ അബു അൽ ഹൈജ പറഞ്ഞു.

TAGS :

Next Story