Quantcast

ആധാര്‍ - പാന്‍ ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി

2023 ജൂണ്‍ 30 വരെ ലിങ്ക് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സസ് (സി.ബി.ഡി.ടി) അറിയിച്ചു

MediaOne Logo

Web Desk

  • Updated:

    2023-03-28 11:35:26.0

Published:

28 March 2023 11:06 AM GMT

PAN Aadhaar linking deadline extended till June 30
X

ഡല്‍ഹി: ആധാര്‍ പാന്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാനുള്ള സമയ പരിധി നീട്ടി. 2023 ജൂണ്‍ 30 വരെ ലിങ്ക് ചെയ്യാമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്റ്റ് ടാക്സസ് (സി.ബി.ഡി.ടി) അറിയിച്ചു. ജൂണ്‍ 30നുള്ളില്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് പ്രവര്‍ത്തനരഹിതമാകും.

മാര്‍ച്ച് 28നുള്ളില്‍ ആധാറും പാനും ബന്ധിപ്പിക്കണമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇത് അഞ്ചാം തവണയാണ് ആധാറും പാനും ബന്ധിപ്പിക്കാനുള്ള സമയ പരിധി നീട്ടിയത്. 2022 ഏപ്രിൽ മുതൽ ജൂൺ 30 വരെ ലിങ്ക് ചെയ്യാന്‍ 500 രൂപ പിഴ ഈടാക്കിയിരുന്നു. 2022 ജൂലൈ 1 മുതല്‍ പിഴത്തുക 1000 രൂപയായി ഉയര്‍ത്തി.

പാന്‍ പ്രവര്‍ത്തന രഹിതമാകുന്നത് സാമ്പത്തിക ഇടപാടുകളെ ബാധിക്കും. ആദായ നികുതി റിട്ടേണ്‍ നല്‍കാന്‍ കഴിയില്ല. എൻ.ആർ.ഐ, 80 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർ, അസം, മേഘാലയ, ജമ്മു കശ്മീർ തുടങ്ങിയ സ്ഥലങ്ങളില്‍ താമസിക്കുന്നവര്‍ക്ക് പാൻ-ആധാർ ബന്ധിപ്പിക്കല്‍ ആവശ്യമില്ല.

ഇ ഫയലിങ് പോർട്ടൽ വഴിയും എസ്.എം.എസ് മുഖേനയും പാൻ കാർഡിനെ ആധാറുമായി ലിങ്ക് ചെയ്യാം.

എസ്.എം.എസ് വഴി ലിങ്ക് ചെയ്യുന്ന വിധം ഇങ്ങനെ

UID PAN എന്ന് ടൈപ്പ് ചെയ്ത് സ്പെയ്സ് ഇട്ട ശേഷം 12 അക്ക ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. എന്നിട്ട് സ്പെയ്സ് ഇട്ട് 10 അക്ക പാന്‍ നമ്പര്‍ ടൈപ്പ് ചെയ്യുക. എന്നിട്ട് 56161 അല്ലെങ്കിൽ 567678 എന്ന നമ്പറിലേക്ക് എസ്.എം.എസ് അയക്കുക. പാൻ കാർഡ് ആധാറുമായി ബന്ധിപ്പിച്ച് കൺഫർമേഷൻ മെസേജ് ലഭിക്കും.

incometaxindiaefiling.gov.in എന്ന പോർട്ടലിൽ കയറിയും പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാം. ആദ്യം രജിസ്റ്റർ ചെയ്യണം. പാൻ നമ്പർ യൂസർ ഐഡിയായി നൽകി വേണം രജിസ്റ്റർ ചെയ്യേണ്ടത്. തുടർന്ന് തെളിഞ്ഞുവരുന്ന വിൻഡോയിൽ കയറി പാൻ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കാവുന്നതാണ്. അത്തരത്തിൽ പോപ്പ് അപ്പ് വിൻഡോ വന്നില്ലായെങ്കിൽ മെനു ബാറിലെ പ്രൊഫൈൽ സെറ്റിങ്ങ്സിൽ കയറി ലിങ്ക് ആധാറിൽ ക്ലിക്ക് ചെയ്യാവുന്നതാണ്. വിശദാംശങ്ങൾ വെരിഫൈ ചെയ്യാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. അവസാനം ലിങ്ക് നൗവിൽ ക്ലിക്ക് ചെയ്ത് വേണം നടപടികൾ പൂർത്തിയാക്കാൻ.

Summary- The Central Board of Direct Taxes (CBDT) has extended the last date to link Permanent Account Number (PAN) with Aadhaar to June 30, 2023.

TAGS :

Next Story