Quantcast

പാൻ കാർഡ് നമ്പർ നൽകുമ്പോൾ സൂക്ഷിക്കുക,നിങ്ങൾ തട്ടിപ്പിന് ഇരയാകാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

ഇപ്പോൾ പാൻ കാർഡ് ദുരുപയോഗം ചെയ്തും തട്ടിപ്പുകൾ നടക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മറ്റൊരാളുടെ പാൻ നമ്പർ നിയമവിരുദ്ധമായി സമ്പാദിച്ച് വായ്പ എടുത്താണ് തട്ടിപ്പ് നടത്തുന്നത്

MediaOne Logo

Web Desk

  • Published:

    23 Feb 2022 12:16 PM GMT

പാൻ കാർഡ് നമ്പർ നൽകുമ്പോൾ സൂക്ഷിക്കുക,നിങ്ങൾ തട്ടിപ്പിന് ഇരയാകാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കണം
X

സാമ്പത്തിക തട്ടിപ്പ് കേസുകൾ വർധിച്ചുവരികയാണ്. ഓൺലൈൻ തട്ടിപ്പ് കേസുകളാണ് കൂടുതലായി കണ്ടുവരുന്നത്. ലിങ്കിൽ ക്ലിക്ക് ചെയ്ത് ഉടൻ തന്നെ അക്കൗണ്ടിൽ നിന്ന് പണം പോയത് അടക്കം നിരവധി സംഭവങ്ങൾ പുറത്തുവന്നതോടെ,സാമ്പത്തിക ഇടപാടുകൾ നടത്തുമ്പോൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നാണ് വിദഗ്്ധർ മുന്നറിയിപ്പ് നൽകുന്നത്.

ഇപ്പോൾ പാൻ കാർഡ് ദുരുപയോഗം ചെയ്തും തട്ടിപ്പുകൾ നടക്കുന്നതായി വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മറ്റൊരാളുടെ പാൻ നമ്പർ നിയമവിരുദ്ധമായി സമ്പാദിച്ച് വായ്പ എടുത്താണ് തട്ടിപ്പ് നടത്തുന്നത്. പലപ്പോഴും അക്കൗണ്ട് പരിശോധിക്കുമ്പോഴാണ് തട്ടിപ്പിന് ഇരയായവർ ഇക്കാര്യം അറിയുന്നത്. ചില ധനകാര്യ സ്ഥാപനങ്ങൾ പാൻ കാർഡും മൊബൈൽ നമ്പറും ഉണ്ടെങ്കിൽ ചെറിയ തോതിലുള്ള വായ്പകൾ അനുവദിക്കുന്നുണ്ട്. ഇതാണ് തട്ടിപ്പുകാർ അവസരമാക്കുന്നത്. മറ്റൊരാളുടെ പാൻ കാർഡ് നിയമവിരുദ്ധമായി തരപ്പെടുത്തി വായ്പ സമ്പാദിക്കുകയാണ്. ഇക്കാര്യം പാൻ കാർഡ് ഉടമ അറിയാതെ പോകുകയും വലിയ സാമ്പത്തിക ബാധ്യത നേരിടേണ്ടി വരികയും ചെയ്ത നിരവധി സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് വിദഗ്ധർ പറയുന്നത്.

അതിനാൽ ആർക്കും അതീവ രഹസ്യസ്വഭാവമുള്ള പാൻ, ആധാർ നമ്പറുകൾ കൈമാറരുത് എന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു അറിയുന്ന ആൾക്കാണ് കൈമാറുന്നതെങ്കിൽ കൂടിയും അതീവ ജാഗ്രത പാലിക്കണം.പാൻ, ആധാർ പകർപ്പുകൾ കൈമാറുന്നതിന് മുൻപ് ഏത് ഉദ്ദേശത്തിനാണ് നൽകുന്നത് എന്ന് അതിൽ രേഖപ്പെടുത്തുന്നത് നല്ലതാണ്. ഇത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കുറയ്ക്കും.

ഇതിന് പുറമേ ഇടയ്ക്കിടെ വായ്പ വിശദാംശങ്ങൾ പരിശോധിക്കുന്നത് നല്ലതാണ്. സിബിൽ, equifax, experian, crif high mark തുടങ്ങി ക്രെഡിറ്റ് റേറ്റിങ് ഏജൻസികളുടെ വെബ്സൈറ്റുകളിൽ കയറി ഓൺലൈനായി സിബിൽ സ്‌കോറും വായ്പ വിശദാംശങ്ങളും പരിശോധിക്കാൻ സൗകര്യമുണ്ട്. സൈറ്റിൽ കയറി സ്വന്തം പേര് നൽകി പാൻ കാർഡ് ഉടമകൾ ഇടയ്ക്കിടെ പരിശോധിക്കുന്നത് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ സഹായകമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

TAGS :

Next Story