Quantcast

അഴിമതിയാരോപണത്തെ തുടർന്ന് പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി; പിന്നാലെ അറസ്റ്റ്

ടെൻഡറുകളിൽ ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടുവെന്നാണ് സിംഗ്ലക്കെതിരെ ഉയർന്ന ആരോപണം. തെറ്റുപറ്റിയെന്ന് അദ്ദേഹം സമ്മതിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

MediaOne Logo

Web Desk

  • Published:

    24 May 2022 10:08 AM GMT

അഴിമതിയാരോപണത്തെ തുടർന്ന് പഞ്ചാബ് ആരോഗ്യമന്ത്രിയെ പുറത്താക്കി; പിന്നാലെ അറസ്റ്റ്
X

ഛണ്ഡീഗഡ്: അഴിമതിയാരോപണത്തെ തുടർന്ന് പഞ്ചാബ് ആരോഗ്യമന്ത്രി വിജയ് സിഗ്ലയെ മുഖ്യമന്ത്രി ഭഗവത് മാൻ മന്ത്രിസഭയിൽനിന്ന് പുറത്താക്കി. പിന്നാലെ പഞ്ചാബ് പൊലീസിന്റെ അഴിമിതി വിരുദ്ധ വിഭാഗം അദ്ദേഹത്തെ അറസ്റ്റ് ചെയ്തു.

''ആ മന്ത്രിക്കെതിരെ കർശന നടപടി സ്വീകരിക്കുകയാണ്. അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കുകയും കേസെടുക്കാൻ പൊലീസിന് നിർദേശം നൽകുകയും ചെയ്തിട്ടുണ്ട്. അഴിമതി നടത്തിയെന്ന് വിജയ് സിംഗ്ല തന്നെ സമ്മതിച്ചിട്ടുണ്ട്. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കുക എന്നതാണ് ആം ആദ്മി സർക്കാറിന്റെ നയം''-മുഖ്യമന്ത്രി പറഞ്ഞു.

ടെൻഡറുകളിൽ ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടുവെന്നാണ് സിംഗ്ലക്കെതിരെ ഉയർന്ന ആരോപണം. തെറ്റുപറ്റിയെന്ന് അദ്ദേഹം സമ്മതിച്ചതായും മുഖ്യമന്ത്രി വ്യക്തമാക്കി.

''എന്റെ മന്ത്രിസഭയിലെ ഒരു മന്ത്രി ഓരോ ടെൻഡറിനും ഒരു ശതമാനം കമ്മീഷൻ ആവശ്യപ്പെട്ടതായി അറിഞ്ഞു. അത് ഞാൻ വളരെ ഗൗരവമായെടുത്തു. മറ്റാരും അതിനെക്കുറിച്ച് അറിഞ്ഞിരുന്നില്ല. വേണമെങ്കിൽ എനിക്ക് ആ കേസ് തേയ്ച്ചു മായ്ച്ചുകളയാമായിരുന്നു. പക്ഷെ എന്നെ വിശ്വസിച്ച ജനങ്ങളുടെ വിശ്വാസത്തെ തകർക്കലാവും അത്''-ഭഗവത് മാൻ പറഞ്ഞു.

TAGS :

Next Story