Quantcast

പപ്പു യാദവ് കോൺഗ്രസിൽ: ബിഹാറിലെ പൂർണിയയിൽ നിന്ന് മത്സരിക്കും

ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദുമായി പപ്പു യാദവ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെത്തുന്നത്.

MediaOne Logo

Web Desk

  • Published:

    20 March 2024 11:18 AM GMT

Pappu Yadav
X

പറ്റ്‌ന: ബിഹാറിലെ പ്രമുഖ നേതാക്കളിലൊരാളായ പപ്പു യാദവിന്റെ ജൻ അധികാർ പാർട്ടി കോൺഗ്രസിൽ ലയിച്ചു. ബിഹാറിലെ പൂർണിയയിൽ നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് മത്സരിക്കും. ആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദുമായി പപ്പു യാദവ് കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് കോണ്‍ഗ്രസിലെത്തുന്നത്.

രാഹുൽ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും അനുഗ്രഹത്തോടെയാണ് തന്റെ പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിക്കുന്നതിനെക്കുറിച്ച് പപ്പു യാദവ് പറഞ്ഞു.

ഇപ്പോൾ രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരു ബദലില്ലെന്നും ലാലു ജിയും(ലാലുപ്രസാദ് യാദവ്) കോൺഗ്രസും ചേർന്ന് 2024ലും 2025ലും വിജയിക്കുമെന്നും പപ്പു യാദവ് വ്യക്തമാക്കി. ജൻ അധികാര് പാർട്ടി രൂപീകരിക്കുന്നതിന് മുമ്പ്, ആർജെഡി, സമാജ്‌വാദി പാർട്ടി, ലോക് ജനശക്തി പാർട്ടി എന്നിവയ്‌ക്കൊപ്പമായിരുന്നു പപ്പു യാദവ്.

പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ പപ്പു യാദവിനെ ആർജെഡിയിൽ നിന്ന് പുറത്താക്കിയിരുന്നു. പിന്നാലെയാണ് ജൻ അധികാർ പാർട്ടി രൂപീകരിച്ചത്. അതേസമയം താനും ലാലു യാദവും തമ്മിൽ യാതൊരു വിദ്വേഷവും ഇല്ലെന്നും പപ്പു പറഞ്ഞു. ലാലു യാദവുമായി എനിക്ക് രാഷ്ട്രീയമായല്ല തികച്ചും വൈകാരികമായ ബന്ധമാണുള്ളതെന്നും പപ്പു യാദവ് കൂട്ടിച്ചേര്‍ത്തു.

TAGS :

Next Story